നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു; പതിനാലുകാരിയുടെ നില ഗുരുതരം

Published : Sep 29, 2020, 12:42 AM IST
നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു; പതിനാലുകാരിയുടെ നില ഗുരുതരം

Synopsis

അമ്മയൊക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. 

കാണ്‍പൂര്‍: ഉത്തർപ്രദേശിലെ ഹത്റാസിൽ കൂട്ടബലാത്സംഗത്തനിരയായ പെൺകുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു. ഈ മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ദില്ലി എംയിസിലേക്ക് മാറ്റി

അമ്മയൊക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയെ പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നിലയിൽ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെത്തി. പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. 

ഗുരുതരാവസ്ഥയിൽ ആദ്യം ഹത്റാസിലെ സർക്കാർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വീണ്ടും മോശമായതോടെയാണ് പെൺകുട്ടിയെ കൂടുതൽ ദില്ലി എംയിസിലേക്ക് മാറ്റിയത്. നിലവിൽ കൈയും കാലും തളർന്ന അവസ്ഥയിലാണ് പെൺകുട്ടി. 

ക്രൂര പീഡനത്തിനാണ് പെൺകുട്ടി ഇരയായതെന്നാണ് ഡോക്ടർമാർ പറയുന്നത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തെന്നാണ് പൊലീസ് അറിയിച്ചു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാൻ എസ്പി ശുപാർശ ചെയ്തിട്ടുണ്ടെന്നും യുപി പൊലീസ് അറിയിച്ചു. അതെസമയം പരാതിയുമായി പൊലീസിന് മുന്നിൽ എതത്തിയിട്ടും നടപടിയെടുക്കാൻ പൊലീസ് വൈകിയെന്ന് കുടുംബ ആരോപിക്കുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭജന മന്ദിരത്തിന് സമീപം 'പുള്ളിമുറി' ചൂതാട്ടം, 10 പേർ പിടിയിൽ, പിടിച്ചെടുത്തത് പതിമൂവായിരത്തിലധികം രൂപ
നേർച്ച സദ്യയിൽ പായസം നൽകിയില്ല, വിളമ്പുകാരന് മർദ്ദനം, വീട്ടിലെത്തിയും ഭീഷണി, ആലപ്പുഴയിൽ യുവാവ് അറസ്റ്റിൽ