
കൊച്ചി: കളഞ്ഞു കിട്ടിയ മൊബൈൽ (Mobile) ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ (Bank Account) നിന്നും ഒരു ലക്ഷം രൂപ കവർന്ന രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. ബംഗാൾ സ്വദേശി റോണിമിയ, അസം സ്വദേശി അബ്ദുൾ കലാം എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം സ്വദേശി മാത്യുവിന്‍റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഇവർ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയത്. തിങ്കളാഴ്ചയാണ് മാത്യുവിന് പള്ളിക്കര ഭാഗത്ത് വച്ച് ഫോൺ നഷ്ടപെട്ടത്. ഫോണിന്റെ പാസ് വേർഡ് കണ്ടെത്തിയാണ് പണം കവർന്നത്. പണവുമായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇവർ പിടിയിലായത്.
ഇരട്ട കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ
കോഴിക്കോട് നാദാപുരം പേരോട് ഇരട്ട കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ. കുട്ടികളുടെ മാതാവായ സുബീന മുംതാസ് ആണ് മരിച്ചത്. ഇരുപതിയൊൻപതുകാരിയായ സുബീനയെ വാണിമേൽ നരിപ്പറ്റയിലെ സ്വന്തം വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ടാണ് സംഭവം. വീട്ടിൽ സുബീനയുടെ പിതാവ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ സെപ്റ്റംബർ 26ന് രാത്രിയാണ് മൂന്ന് വയസ് പ്രായമുള്ള കുട്ടികളെ സുബീന കിണറ്റിൽ എറിഞ്ഞു കൊന്നത്. അറസ്റ്റിലായ സുബീന മൂന്ന് മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
മധ്യവയസ്കൻ സുഹൃത്തിന്റെ വീടിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു
എറണാകുളം കാഞ്ഞൂരിൽ മധ്യവയസ്കൻ സുഹൃത്തിന്റെ വീടിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കരുമാലൂർ സ്വദേശി ഷാജിയാണ് മരിച്ചത്. കാഞ്ഞൂർ പള്ളിക്ക് സമീപമുള്ള സുഹൃത്തിന്റെ വീട്ടിൽ ഓട്ടോറിക്ഷയിൽ എത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഷാജി മരണമടഞ്ഞു. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Ukraine Kerala Link: യുക്രൈനിലെ ഒഡേസ നഗരവും കേരളവും തമ്മില്‍ അസാധാരണമായ ഒരു ബന്ധമുണ്ട്!