Ukraine Crisis - യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരത്തിൽ നിന്ന് തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുക എന്നതായിരുന്നു ഏക ഉദ്ദേശമെങ്കിലും, യുദ്ധം താത്കാലികമായി നിർത്തി വയ്ക്കണമെന്ന് റഷ്യയെ ബോധ്യപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചത് വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്.
ദില്ലി: യുക്രൈനിൽ (Ukraine) ആറ് മണിക്കൂർ നേരത്തേക്ക് യുദ്ധം നിർത്തിവയ്ക്കാൻ സാധിച്ച ഇന്ത്യൻ നയതന്ത്രശക്തിയെ (Power of Indian Diplomacy) വാനോളം പുകഴ്ത്ത് സമൂഹമാധ്യമങ്ങൾ (Social Media). ആറ് മണിക്കൂർ കൊണ്ട്, ലോകശക്തികൾക്ക് ചെയ്യാൻ കഴിയാത്തത് ഇന്ത്യയ്ക്ക് ചെയ്യാൻ കഴിഞ്ഞു, അത് റഷ്യയെ കാർകിവിനെ നശിപ്പിക്കുന്നതിൽ നിന്ന് ഇന്ത്യ തടഞ്ഞു.
യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരത്തിൽ നിന്ന് തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുക എന്നതായിരുന്നു ഏക ഉദ്ദേശമെങ്കിലും, യുദ്ധം താത്കാലികമായി നിർത്തി വയ്ക്കണമെന്ന് റഷ്യയെ ബോധ്യപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചത് വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്.
റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. യുദ്ധം ഉടനടി നിർത്തണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുണ്ടെങ്കിലും ആക്രമണത്തിൽ റഷ്യയെ നേരിട്ട് ഇന്ത്യ എതിർക്കുന്നില്ല. ഇതോടെ സോഷ്യൽ മീഡിയ മുഴുവൻ ഇന്ത്യയുടെ നടപടിയെ ഇന്ത്യൻ നയതന്ത്രത്തിന്റെ ശക്തിയുടെ പ്രതിഫലനമെന്നാണ് വിശേഷിപ്പിക്കുന്നത്.
പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചു. യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിലവിലുണ്ടായിക്കൊണ്ടിരിക്കുന്ന സംഘർഷാവസ്ഥ അദ്ദേഹം അവലോകനം ചെയ്തു. ഫെബ്രുവരി 26 ന് ആരംഭിച്ച ഓപ്പറേഷൻ ഗംഗയെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. റഷ്യയിലേക്കുള്ള ഏറ്റവും ചെറിയ പാതയിലൂടെ കാർകിവിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ അടിയന്തരമായി ഒഴിപ്പിക്കാൻ റഷ്യ ശ്രമിക്കുന്നുണ്ടെന്ന് സംഭാഷണത്തിനിടെ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി മോദിയെ അറിയിച്ചു.
യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ കാർകിവിൽ കുടുങ്ങിയ വിദ്യാർത്ഥികളെക്കുറിച്ചും റഷ്യൻ പ്രസിഡന്റും നരേന്ദ്രമോദിയും സംസാരിച്ചു. ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ സുരക്ഷാ സേന ബന്ദികളാക്കിയിട്ടുണ്ടെന്നും അവർ അവരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും റഷ്യൻ പ്രദേശത്തേക്ക് പോകുന്നത് തടയാൻ സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഉത്തരവാദിത്തം പൂർണമായും കൈവ് അധികാരികൾക്കാണെന്നും പുടിൻ കൂട്ടിച്ചേർത്തു.
എന്നാൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം റഷ്യൻ അവകാശവാദങ്ങൾ തള്ളുകയും ക്രിയോകിവിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥികളെയും ബന്ദികളാക്കിയിട്ടില്ലെന്നും വ്യക്തമാക്കുകയും ചെയ്തു.
