പയ്യോളിയിൽ അമ്മയും മകനും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

Published : Jul 23, 2020, 12:06 AM IST
പയ്യോളിയിൽ അമ്മയും മകനും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

Synopsis

പയ്യോളിയിൽ അമ്മയേയും മകനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂരാട് ആലയാറിൽ പവിത്രന്‍റെ ഭാര്യ ലളിതയേയും മകൻ അരുണിനേയുമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട്: പയ്യോളിയിൽ അമ്മയേയും മകനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂരാട് ആലയാറിൽ പവിത്രന്‍റെ ഭാര്യ ലളിതയേയും മകൻ അരുണിനേയുമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ലളിതയേയും മകനേയും മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റുമാൻ ഏറെ നേരം വിളിച്ചിട്ടും ആരും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽ വീട്ടുകാരെത്തി വീടിനുള്ളിൽ പരിശോധന നടത്തി. കിടപ്പുമുറിയിൽ ലളിതയേയും നടുമുറിയിൽ ഇളയമകൻ അരുണിനേയും തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 

ഉടൻ ഇരുവരേയും വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാൻസർ രോഗിയാണ് ലളിത. ലളിതയുടെ മാനസികാസ്വാസ്ത്യമുള്ള മൂത്തമകൻ ഇടക്കിടെ വീട് വിട്ട് പോകാറുണ്ട്. ഇയാൾ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു സംഭവം.  പയ്യോളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ
ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം