
പാറ്റ്ന: പല സംസ്ഥാനങ്ങളിലെയും പൊലീസ് അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കുപ്രസിദ്ധമാണ്. ബിഹാറിലെ പൊലീസും വ്യത്യസ്തരല്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ. ബിഹാറിലെ സഹർസ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിൽ നിന്നാണ് ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നത്.
ജയിലിലടയ്ക്കപ്പെട്ട തന്റെ മകനെ പുറത്തുകൊണ്ടുവരാനായി സ്റ്റേഷനിലെത്തിയ സ്ത്രീയെക്കൊണ്ട് നിർബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തിൽ മസാജ് ചെയ്യിക്കുന്നതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. നൗഹട്ട ബ്ലോക്കിന് കീഴിലുള്ള ദർഹാർ പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടിയിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് സ്ത്രീ മസാജ് ചെയ്യുന്നത്.
ഒരു അഭിഭാഷകനുമായി പൊലീസ് സംസാരിക്കുന്നതും വീഡിയോയിൽ കേൾക്കാം. സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിപിഒ) സംഭവം സ്ഥിരീകരിച്ചതായി ടൈംസ് നൌ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, ദൃശ്യങ്ങളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് ജില്ലാ എസ്പിക്ക് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയതായും ടൈംസ് നൌ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam