അമ്മയുടെ മൃതദേഹം അഴുകിയ നിലയിൽ പ്ലാസ്റ്റിക് ബാ​ഗിൽ; 23കാരിയായ മകളെ ചോദ്യം ചെയ്തു, ലഭിച്ചത് ഞെട്ടിക്കുന്ന വിവരം

Published : Mar 15, 2023, 03:44 PM ISTUpdated : Mar 15, 2023, 03:45 PM IST
അമ്മയുടെ മൃതദേഹം അഴുകിയ നിലയിൽ പ്ലാസ്റ്റിക് ബാ​ഗിൽ; 23കാരിയായ മകളെ ചോദ്യം ചെയ്തു, ലഭിച്ചത് ഞെട്ടിക്കുന്ന വിവരം

Synopsis

മൂന്നു മാസം മുമ്പ് റിംപിൾ ബിനയെ കൊലപ്പെടുത്തിയെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്. ശേഷം മൃതദേഹം കപ്ബോർഡിൽ സൂക്ഷിച്ചു. മൃതദേഹത്തിന്റെ കൈകാലുകൾ മൂർച്ചയുള്ള ആയുധമുപയോ​ഗിച്ച് വെട്ടിമാറ്റിയ നിലയിലാണ്.

മുംബൈ: വീടിനുള്ളിൽ 55കാരിയായ അമ്മയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൾ അറസ്റ്റിൽ. മുംബൈയിലെ ലാൽബോ​ഗ് പ്രദേശത്താണ് വീടിനുള്ളിൽ പ്ലാസ്റ്റിക് ബാ​ഗിൽ പൊതിഞ്ഞ നിലയിൽ ബിനാ ജെയിന്റെ മൃതേദഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് മൃതദേഹം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. 22കാരിയായ മകൾ റിംപിൾ ജെയിൻ ബിനയെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. 

ബിനയെ കാണാനില്ലെന്ന് കാട്ടി സഹോദരനും അനന്തിരവനും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് ബിനയുടെ വീട്ടീൽ അന്വേഷണത്തിനായി എത്തിയത്. മൃതദേഹം കണ്ടെത്തിയതോടെ മകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മൂന്നു മാസം മുമ്പ് റിംപിൾ ബിനയെ കൊലപ്പെടുത്തിയെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്. ശേഷം മൃതദേഹം കപ്ബോർഡിൽ സൂക്ഷിച്ചു. മൃതദേഹത്തിന്റെ കൈകാലുകൾ മൂർച്ചയുള്ള ആയുധമുപയോ​ഗിച്ച് വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചെന്നും പൊലീസ് അറിയിച്ചു. 

റിംപിളിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.  

Read Also: മുഖ്യമന്ത്രിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; മുൻ ര‍ഞ്ജി ക്രിക്കറ്റ് താരം ആന്ധ്രയിൽ അറസ്റ്റിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ