അമ്മയെ കൊന്ന് തലയറുത്തു; തലയില്ലാത്ത മൃതദേഹവുമായി യുവാവ് 36 മണിക്കൂര്‍ എസി മുറിയില്‍

Published : Jan 10, 2020, 03:24 PM ISTUpdated : Jan 10, 2020, 03:26 PM IST
അമ്മയെ കൊന്ന് തലയറുത്തു; തലയില്ലാത്ത മൃതദേഹവുമായി യുവാവ് 36 മണിക്കൂര്‍ എസി മുറിയില്‍

Synopsis

ഡിസംബര്‍ 28നാണ് ക്രൂരകൊലപാതകം നടന്നത്. സൊഹൈല്‍ മദ്യപിച്ച് വഴിക്കിടുന്നതിന് ഇരുവരും വഴക്ക് കൂടി. തുടര്‍ന്ന് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

മുംബൈ: മുംബൈ കുര്‍ലയില്‍ അമ്മയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, തല ചുറ്റിക ഉപയോഗിച്ച് അടിച്ച് തകര്‍ത്തു. ശേഷം തലയില്ലാത്ത മൃതദേഹവുമൊത്ത് യുവാവ് 36 മണിക്കൂര്‍ എസി മുറിയില്‍ താമസിച്ചു. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ സൊഹാലി ഖാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഖൈറുന്നീസ ഷെയ്ഖ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ശരീര ഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തു. കാല്‍മുട്ടിന് താഴെയുള്ള ഭാഗങ്ങള്‍ ലഭിച്ചിട്ടില്ല. തലയില്ലാത്ത ശരീരഭാഗം ഡിസംബര്‍ 30നാണ് വിദ്യാവിഹാറിലെ നേവല്‍ ഗേറ്റിന് സമീപത്ത് നിന്ന് പൊലീസിന് ലഭിച്ചത്. 

ഡിസംബര്‍ 28നാണ് ക്രൂരകൊലപാതകം നടന്നത്. സൊഹൈല്‍ മദ്യപിച്ച് വഴിക്കിടുന്നതിന് ഇരുവരും വഴക്ക് കൂടി. തുടര്‍ന്ന് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മരണമുറപ്പിക്കാനായി വലിയ ചുറ്റികയെടുത്ത് തലക്ക് അതിശക്തമായി അടിച്ചു. തല തകര്‍ന്ന് മുറിയിലാകെ രക്തം പരന്നു. തല പൂര്‍ണമായും തകര്‍ന്നതോടെ ഇയാള്‍ മൃതദേഹത്തില്‍നിന്ന് തല വേര്‍പ്പെടുത്തി മൃതദേഹം കുളിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി രക്തം മുഴുവന്‍ കഴുകി വൃത്തിയാക്കി. ശേഷം എസി ഓണാക്കി മൃതദേഹം കിടത്തി. പിന്നീട് ഇയാളും കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ഇയാള്‍ മദ്യപാനം തുടങ്ങി. മദ്യപിച്ച ശേഷം മൃതദേഹം എങ്ങനെ ഉപേക്ഷിക്കുമെന്ന ആലോചനയിലായി.

മൃതദേഹം കഷ്ണങ്ങളാക്കി പാക്ക് ചെയ്തു. ശേഷം പുറത്തുപോയി അമ്മയുടെ രണ്ട് വളകള്‍ വിറ്റ് കാമുകിക്ക് 25000 രൂപ നല്‍കി. 20000 രൂപ തന്‍റെ ബൈക്ക് വിട്ടുകിട്ടുന്നതിനായി നല്‍കി. ഈ ബൈക്ക് ഉപയോഗിച്ചാണ് ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചത്. ഇയാള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ വിവാഹിതനാണെങ്കിലും കൊലപാതകത്തിനായി ഭാര്യയെ അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ചു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇത് ഞങ്ങളുടെ ജീവിതമാണ്, ഇതില്ലാതെ പറ്റില്ല'; കെട്ടിടത്തിന്റെ 9ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി 3 സഹോദരിമാർ, കുറിപ്പ് പുറത്ത്
നമ്പർ ബ്ലോക്ക് ചെയ്തു, ചാറ്റിം​ഗും കോളിം​ഗും അവസാനിപ്പിച്ചു, കാമുകനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി, 22കാരി അറസ്റ്റിൽ