കൊലക്കേസില്‍ ശിക്ഷ വിധിച്ചതോടെ അച്ചാമ്മ മുങ്ങി; 27 വർഷങ്ങള്‍ക്ക് ശേഷം പിടിയില്‍, ഒളിവില്‍ കഴിഞ്ഞത് എറണാകുളത്ത്

Published : Jun 26, 2023, 02:10 AM IST
കൊലക്കേസില്‍ ശിക്ഷ വിധിച്ചതോടെ അച്ചാമ്മ മുങ്ങി; 27 വർഷങ്ങള്‍ക്ക് ശേഷം പിടിയില്‍, ഒളിവില്‍ കഴിഞ്ഞത് എറണാകുളത്ത്

Synopsis

കൊലപാതകം നടന്ന് മുപ്പത്തിമൂന്നു വര്‍ഷവും, ശിക്ഷ വിധിച്ചിട്ട് ഇരുപത്തിയേഴ് വര്‍ഷവുമായ കേസിലാണ് ഒടുവില്‍ അറസ്റ്റ്.

എറണാകുളം: മാവേലിക്കരയില്‍ കൊലപാതക കേസില്‍ ശിക്ഷ വിധിച്ച ശേഷം ഒളിവില്‍ പോയ കുറ്റവാളി 27 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് നീണ്ടകാലത്തിന് എറണാകുളത്തു നിന്നും പിടിയിലായത്. വര്‍ഷങ്ങളായി മിനി രാജു എന്ന വ്യാജ പേരില്‍ താമസിച്ചു വരികയായിരുന്നു.

പതിനെട്ടാം വയസില്‍ അതിദാരുണമായ കൊലപാതകം നടത്തിയ പ്രതിയാണ് കാല്‍ നൂറ്റാണ്ടിലേറെ ഒളിവില്‍ തുടര്‍ന്ന് ഒടുവില്‍ പൊലീസ് വലയിലായത്. കൊലപാതകം നടന്ന് മുപ്പത്തിമൂന്നു വര്‍ഷവും, ശിക്ഷ വിധിച്ചിട്ട് ഇരുപത്തിയേഴ് വര്‍ഷവുമായ കേസിലാണ് ഒടുവില്‍ അറസ്റ്റ്. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ പിന്നാലെയായിരുന്നു അറുന്നൂറ്റിമംഗലം പുത്തന്‍വേലില്‍ വീട്ടില്‍ അച്ചാമ്മ ഒളിവില്‍ പോയത്. എറണാകുളം ജില്ലയില്‍ പല്ലാരിമംഗലം അടിവാടില്‍ കാടുവെട്ടിവിളെ മിനി രാജു എന്ന വ്യാജ പേരിലായിരുന്നു താമസം.

1990 ഫെബ്രുവരി 21നാണ് മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേതില്‍ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് മറിയാമ്മയുടെ കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമായത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് ഒരു കാതില്‍ നിന്നും കമ്മല്‍ ഊരി എടുത്തത്. മറിയാമ്മയുടെ കൈകളിലും, പുറത്തുമായി ഒന്‍പതോളം കുത്തുകളേറ്റിരുന്നു. സ്വന്തം മകളെ പോലെ കരുതി മറിയാമ്മ വളര്‍ത്തിയ റെജി തന്നെയാണ് കൊലപാതകം ചെയ്തതെന്ന് ആദ്യം ആരും വിശ്വസിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ റെജി അറസ്റ്റിലാകുകയായിരുന്നു. 1993ല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി മാവേലിക്കര കോടതി റെജിയെ കേസില്‍ വെറുതെ വിട്ടു. പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ 1996 സെപ്തംബര്‍ 11ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്നാല്‍ വിധി വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ റെജി ഒളിവില്‍ പോകുകയായിരുന്നു. ഒളിവില്‍ പോയ ശേഷം നാടുമായോ ബന്ധുക്കളുമായോ ബന്ധം പുലര്‍ത്തിയിരുന്നില്ല. 

ഒളിവില്‍ പോകുന്നതിന് മുന്‍പ് കോട്ടയം ജില്ലയില്‍ അയ്മനത്തും, ചുങ്കം എന്ന സ്ഥലത്തും മിനി എന്ന പേരില്‍ വീടുകളില്‍ അടുക്കളപണിയ്ക്കായി നിന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഒരു കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശിയെ വിവാഹം ചെയ്ത ശേഷം തമിഴ്‌നാടിന് പോയി എന്നും നാട്ടുകാര്‍ പറഞ്ഞു. അന്വേഷണത്തിനൊടുവിലാണ് എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്തു അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന പേരില്‍ റെജി എന്ന അച്ചാമ്മ കുടുംബസമേതം താമസിച്ചു വരുന്നതായി കണ്ടെത്തിയത്. 1996ല്‍ ഹൈക്കോടതി വിധി വന്നശേഷം ഒളിവില്‍ പോയ റെജി കോട്ടയം ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ മിനി എന്ന പേരില്‍ വീട്ടുജോലി ചെയ്ത് വരുകയും ആ കാലയളവില്‍ തമിഴ്‌നാട് തക്കല സ്വദേശിയുമായി പരിചയത്തിലാകുകയും 1999ല്‍ ഇവര്‍ വിവാഹിതരാകുകയും ചെയ്തു. കുറച്ചുനാള്‍ തക്കലയിലും പിന്നീട് കോതമംഗലത്ത് പല്ലാരിമംഗലം പഞ്ചായത്തില്‍ അടിവാട് എന്ന സ്ഥലത്തുമായിരുന്നു താമസം. കഴിഞ്ഞ അഞ്ചു വര്‍ഷമായി അടിവാട് ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്നു.
 

   പൊലീസിനെ കണ്ടതോടെ പരുങ്ങല്‍, മുങ്ങാന്‍ ശ്രമം, അപകടം; പരിശോധനയില്‍ കണ്ടെത്തിയത് 30 ലക്ഷം രൂപയും സ്വർണവും
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് അമ്മയ്ക്ക് മുന്നിലിട്ട് മകനെ വീടുകയറി ആക്രമിച്ച് കാപ്പാ കേസ് പ്രതികൾ, മകനെ രക്ഷിക്കാൻ ശ്രമിച്ച് വയോധിക, കേസ്
3000 രൂപയ്ക്ക് സിസേറിയൻ, പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രസവ ശസ്ത്രക്രിയയിൽ യുവതിക്ക് ദാരുണാന്ത്യം, 5 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് അംഗീകാരമില്ല