
ചാലക്കര : സിപിഐഎം ചാലക്കര ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കെ.പി.വത്സനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകരെ അഞ്ച് വർഷം കഠിന തടവിനും 1500 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു.
മാഹി അസി.സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ചാലക്കര സ്വദേശികളായ കെ.മുരളി, കെ.എം.ത്രിജേഷ്, കുപ്പി സുമ്പീഷ്, മാരിയന്‍റവിട സുരേഷ്, ഷിനോജ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം.
2007 നവംബർ അഞ്ചിനാണ് ചാലക്കരയിൽ വ്യാപാരിയായ കെ.പി.വത്സനെ എട്ടംഗ ആർഎസ്എസ് സംഘം കടയിൽ കയറി ആക്രമിച്ചത്. ആക്രമണത്തിൽ വത്സന്‍റെ ഇടത് കൈപ്പത്തി വെട്ടിമാറ്റിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam