കുടുംബത്തിന്‍റെ ആത്മീയ ഗുരു; ലൈംഗിക പീഡന പരാതിയിൽ വടകര സ്വദേശി അറസ്റ്റിൽ

Published : Dec 07, 2022, 09:27 PM ISTUpdated : Dec 07, 2022, 09:47 PM IST
കുടുംബത്തിന്‍റെ ആത്മീയ ഗുരു; ലൈംഗിക പീഡന പരാതിയിൽ വടകര സ്വദേശി അറസ്റ്റിൽ

Synopsis

16 വയസ് പ്രായമുള്ളപ്പോഴാണ് പുതിയ തങ്ങളെ പരിചരിക്കാൻ വീട്ടുകാർ പരാതിക്കാരിയെ നിയോഗിച്ചത്. അന്ന് മുതൽ പലവട്ടം ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതിക്കാരി പറയുന്നത്.

ഒറ്റപ്പാലം: ലൈംഗിക പീഡന പരാതിയിൽ വടകര സ്വദേശി അറസ്റ്റിൽ. യുവതിയെ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ വടകര സ്വദേശിയായ തങ്ങളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര എടോടി മശ്ഹൂർ മഹലിൽ സൈനുൽ ആബിദ് തങ്ങളാണ് (48) പിടിയിലായത്. തന്റെ വീട്ടുകാരുടെ ആത്മീയ ഉപദേശി എന്ന പരിഗണന മറയാക്കി വർഷങ്ങളോളം ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോതകുറിശി സ്വദേശിയായ 37 കാരിയുടെ പരാതി. 

അറസ്റ്റിലായ സൈനുൽ ആബിദ് തങ്ങളുടെ മുത്തശ്ശൻ പരാതിക്കാരിയുടെ കുടുംബത്തിന്റെആത്മീയ ഗുരുവായിരുന്നു. ഇദ്ദേഹത്തിന്റെ മരണ ശേഷം പേരക്കുട്ടിയായ സൈനുൽ ആബിദ് പുതിയ തങ്ങളായി പരാതിക്കാരിയുടെ വീട്ടുകാരെ സമീപിക്കുകയായിരുന്നു .16 വയസ് പ്രായമുള്ളപ്പോഴാണ് പുതിയ തങ്ങളെ പരിചരിക്കാൻ വീട്ടുകാർ പരാതിക്കാരിയെ നിയോഗിച്ചത്. അന്ന് മുതൽ പലവട്ടം ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതിക്കാരി പറയുന്നത്. 

യുവതിയുടെ ആരോപണം ശരിയാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസും പറയുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് യുവതി നൽകിയ പരാതി പ്രകാരം ഒറ്റപ്പാലം പൊലീസിന് ലഭിച്ച നിർദേശമനുസരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്. 

നവംബര്‍ അവസാനവാരം കടയ്ക്കലിൽ ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരെ കേസ് എടുത്തിരുന്നു. ചടയമംഗലത്തെ  എയ്‌ഡഡ്‌ സ്‌കൂളിലെ ഉർദു അധ്യാപകൻ യൂസഫിനെതിരെയാണ്  കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം തൃപ്പൂണിത്തുറയിൽ കലോത്സവത്തിനിടെ നടന്ന പീഡനം വൻ വിവാദമായതിന് പിന്നാലെയാണ് കടയ്ക്കലിലെ പീഡന വിവരം പുറത്ത് വന്നത്. തൃപ്പൂണിത്തുറയില്‍ കലോത്സവത്തിൽ പങ്കെടുക്കാൻ തന്നോടൊപ്പം ബൈക്കിൽ വന്ന പെൺകുട്ടിയെയാണ് സ്കൂളിലെ അധ്യാപകനായ കിരൺ പീഡിപ്പിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം