Youtuber Suicide : യുട്യൂബ് ബ്ലോഗറായ നേഹയുടെ ആത്മഹത്യ കേസില്‍ ദുരൂഹത ഏറെയന്ന് പൊലീസ്

Web Desk   | Asianet News
Published : Mar 04, 2022, 01:51 AM IST
Youtuber Suicide : യുട്യൂബ് ബ്ലോഗറായ നേഹയുടെ ആത്മഹത്യ കേസില്‍ ദുരൂഹത ഏറെയന്ന് പൊലീസ്

Synopsis

Youtuber Suicide : കണ്ണൂര്‍ സ്വദേശിനിയായ നേഹ എന്ന മുബഷിറയെ രണ്ട് ദിവസം മുന്പാണ് ആത്ഹമത്യ ചെയ്ത നിലയില്‍ കൊച്ചിയിലെ അപ്പാര്‍ട്മെന്‍റില്‍ കണ്ടെത്തുന്നത്.

കൊച്ചി: കൊച്ചിയില്‍ യുട്യൂബ് ബ്ലോഗറും മോഡലുമായ നേഹയെ (Model Neha) ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറെയന്ന് പൊലീസ്. നേഹയുടെയും കൂടെ താമസിച്ചിരുന്ന സിദ്ധാര്‍ഥിന്‍റെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് (Police) ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. മരണത്തിന് പിന്നില്‍ ലഹരി മാഫിയക്ക് ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കണ്ണൂര്‍ സ്വദേശിനിയായ നേഹ എന്ന മുബഷിറയെ രണ്ട് ദിവസം മുന്പാണ് ആത്ഹമത്യ ചെയ്ത നിലയില്‍ കൊച്ചിയിലെ അപ്പാര്‍ട്മെന്‍റില്‍ കണ്ടെത്തുന്നത്. യുട്യൂബില്‍ ഏറെ ശ്രദ്ധേയായ വ്ലോഗറും മോഡലുമാണ് നേഹ. ഭര്‍ത്താവുമൊത്ത് അകന്ന് കഴിയുന്ന നേഹ ഒന്നര വര്‍ഷംമുന്പാണ് കൊച്ചിയിലെത്തുന്നത്. കണ്ണൂര്‍ സ്വദേശിയായ സുഹൃത്ത് സിദ്ധാര്‍ഥുമൊന്നിച്ചായിരുന്നു താമസം. 

മരണം നടന്ന ദിവസം സിദ്ധാര്‍ത്ഥ് നാട്ടിലായിരുന്നു. നേഹയുടെ സഹായത്തിനായി ഒരു സുഹൃത്തിനെ ഏര്‍പ്പെടുത്തിയിരുന്നു. നേഹയുടെ നായക്ക് ഭക്ഷണം വാങ്ങി തിരികെ വന്നപ്പോള്‍ നേഹയെ വീട്ടനുള്ളില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടുവെന്നാണ് സുഹൃത്തിന്‍റെ മൊഴി. വീട്ടില്‍ പരിശോധന നടക്കവേ നിരവധി ക്രമിനില്‍ കേസുകളില്‍ പ്രതിയായ അബ്ദുല്‍സലാം എന്ന യുവാവ് വീട്ടിലെത്തിയത് പൊലീസിന് സംശയം ഉണര്‍ത്തി. ഇയാളുടെ കാര്‍ പരിശോധിച്ചപ്പോള്‍ 15 ഗ്രം എംഡിഎംഎ കണ്ടെത്തു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ അബ്ദുള്‍‍ സലാം തങ്ങള്‍ക്ക് സ്ഥിരമായി മയക്കുമരുന്ന് നല്‍കാറുണെന്ന് സിദ്ധാര്‍ഥ് മൊഴി നല്‍കി. 

നേഹയുടെ ഫ്ലാറ്റ് പരിശോധിച്ച പൊലീസ് ഇവിടെ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തു.ഇതോടെയാണ് മരത്തിന് പിന്നില് ദുരൂഹതകള്‍ ഉയര്‍ന്നത്. മരണം ആത്ഹമത്യയെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചെങ്കില്‍ ഇതിലേക്ക് നയിച്ച കാരണങ്ങളാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ആത്മഹത്യക്ക് തൊട്ടു മുന്പ് നേഹ ,സിദ്ധാര്‍ഥിന് അയച്ച വാട്ട്സ്അപ് സന്ദേശങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്.ഇവരുടെ അടുത്ത സുഹൃത്തുക്കളെയും ഉടന് വിശദമായി ചോദ്യം ചെയ്യും. 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഇരട്ടകുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയായ അമ്മ ആത്മഹത്യ ചെയ്ത നിലയിൽ

 

കോഴിക്കോട്:  നാദാപുരം പേരോട് ഇരട്ടക്കുട്ടികളെ (Twins)കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ (Mother) ആത്മഹത്യ (Suicide) ചെയ്ത നിലയിൽ. കുട്ടികളുടെ മാതാവായ സുബീന മുംതാസിനെയാണ് വാണിമേൽ നരിപ്പറ്റയിലെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

കഴിഞ്ഞ സെപ്റ്റംബർ 25 നായിരുന്നു മക്കളെ കിണറ്റിലെറിഞ്ഞ ശേഷം സുബീന കിണറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്ന് വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് സുബിന അന്ന് കിണറ്റിൽ ചാടിയത്. ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നു. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും എന്നാൽ കുഞ്ഞുങ്ങളെ രക്ഷിപ്പെടുത്താൻ കഴിഞ്ഞില്ല.  മക്കളെ കൊലപ്പെടുത്തിയ ഇവർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 

നാദാപുരത്ത് ഇരട്ടക്കുട്ടികളേയും കൊണ്ട് അമ്മ കിണറ്റിൽ ചാടി; കുഞ്ഞുങ്ങൾ മരിച്ചു; യുവതിയെ ചോദ്യം ചെയ്യുന്നു

ഇരട്ടകുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു, പിന്നാലെ ആത്മഹത്യ ശ്രമം, അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി; അറസ്റ്റ്

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്