നാലാഞ്ചിറ ഹസീന ബീവി കൊലപാതകം: പ്രതി സുരേഷിനെ ചിദംബരത്ത് മരിച്ച നിലയിൽ കണ്ടെത്തി

Published : Jun 04, 2026, 12:55 PM IST
nalanchira murder case

Synopsis

ചിദംബരം ഭാ​ഗത്ത് ഒരാൾ ട്രെയിൻ തട്ടി മരിച്ചത് റെയിൽവേ പൊലീസിന് വിവരം ലഭിക്കുകയും പരിശോധനയിൽ സുരേഷിന്റെ തിരിച്ചറിയൽ കാർഡും മൊബൈൽ ഫോണും ലഭിച്ചു.

തിരുവനന്തപുരം: പ്രതി സുരേഷ് മരിച്ച നിലയിൽ ചിദംബരം റെയിവേ സ്‌റ്റഷനിലാണ് കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ് ട്രെയിൻ കയറി പോയത്. കൈയിലുണ്ടായിരുന്ന ഒരു മൊബൈൽ കിള്ളിപാലത്ത് കടയിൽ വിറ്റു. കരമന ഭാ​ഗത്തായിരുന്നു ഈ ഫോണിന്റെ ലൊക്കേഷൻ കാണിച്ചിരുന്നത്. അന്വേഷണത്തിൽ ഈ ഫോൺ ഇദ്ദേഹം വിറ്റുവെന്നും പൊലീസ് കണ്ടെത്തി. കാറുമായി ബാലരാമപുരത്തെത്തിയ പ്രതി, കാർ അവിടെ ഉപേക്ഷിച്ച് ട്രെയിനിൽ കടന്നുകളയുകയായിരുന്നു. ചിദംബരം ഭാ​ഗത്ത് ഒരാൾ ട്രെയിൻ തട്ടി മരിച്ചത് റെയിൽവേ പൊലീസിന് വിവരം ലഭിക്കുകയും പരിശോധനയിൽ സുരേഷിന്റെ തിരിച്ചറിയൽ കാർഡും മൊബൈൽ ഫോണും ലഭിച്ചു. ഇതുവഴി അഡ്രസ് ലഭിച്ചു. ഫോട്ടോ ബന്ധുക്കളെ കാണിച്ചതോടെയാണ് മരിച്ചത് സുരേഷാണെന്ന് സ്ഥിരീകരിച്ചത്. ആത്മഹത്യയാണോ മറ്റെന്തെങ്കിലുമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയോധികയുടെ റൂട്ട് മനസ്സിലാക്കി റോഷൻ, പള്ളിയിലേക്ക് പോകുന്നതിനിടെ ആക്രമണം, സ്വര്‍ണ വളകള്‍ കവര്‍ന്നു; ഒടുവിൽ അറസ്റ്റ്
വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചാരണം, പിന്നാലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി വച്ച് ഓഫീസിൽ ക്ഷേമ പെൻഷൻ വിതരണം, പരാതി