ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് ടിവികെ നേതാക്കൾ അറസ്റ്റിൽ, വിജയ്ക്കെതിരെ രൂക്ഷവിമർശനം

Published : Jun 03, 2026, 12:56 AM IST
TVK rape arrest

Synopsis

ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിംഗ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹി ജയബാൽ എന്നിവർ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.

തൂത്തുക്കുടി: തമിഴ്നാട് തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രാദേശിക ടിവികെ നേതാക്കൾ അറസ്റ്റിലായി. തൂത്തുക്കുടി, രാമനാഥപുരം ജില്ലക്കാരാണ് പ്രതികൾ. തമിഴ്നാട്ടിലെ വോട്ടെണ്ണലിന് തലേന്ന് മെയ് മാസം മൂന്നിനാണ് തൂത്തുക്കുടി ശ്രീവൈകുണ്ടഠം സ്വദേശിയായ യുവതി പീഡനത്തിനിരയായത്. ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിംഗ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹി ജയബാൽ എന്നിവർ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കാറിൽ വച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയതിന് ശേഷം ഒരു ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച ശ്രീവൈകുണ്ഠം വനിത പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ബാലസുബ്രമണ്യത്തിനെയും ജയബാലിനെയും അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.  റിമാൻഡ് ചെയ്തതിന് പിന്നാലെ ഇരുവരും പാളയംകോട്ട ജയിലിലാണ് നിലവിലുള്ളത്. സ്ത്രീസുരക്ഷയുടെ പേരിൽ സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അധികാരത്തിലെത്തിയ ടിവികെയ്ക്ക് തൂത്തുക്കുടി പീഡനം രാഷ്ട്രീയമായി തിരിച്ചടിയാണ്. 

ഡിഎംകെയെ കുറ്റപ്പെടുത്താതെ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം വിജയ് നിർവഹിക്കണമെന്ന് കനിമൊഴി എംപി വിമർശിച്ചു. ക്രമസമാധാന തകർച്ചയിൽ ഡിഎംകെ സർക്കാരിന്ർറെ വഴിയിൽ തന്നെയാണ് എന്ന് കെ.അണ്ണാമലൈ സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടിക് ടോകിലെ തർക്കം, ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു, കണ്ണൂർ സ്വദേശിയെ കുത്തിക്കൊന്നത് കൊല്ലം സ്വദേശി
ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് തോട്ടം, പാലിൽ കലക്കിയും ചമ്മന്തിയായും ഉപയോഗം, ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങിയത് ലക്ഷങ്ങൾ ശമ്പളമുള്ള ടെക്നോപാർക്ക് ഐടി മാനേജർ