ടിക് ടോകിലെ തർക്കം, ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു, കണ്ണൂർ സ്വദേശിയെ കുത്തിക്കൊന്നത് കൊല്ലം സ്വദേശി

Published : Jun 02, 2026, 11:54 PM ISTUpdated : Jun 03, 2026, 02:31 AM IST
sharjah murder

Synopsis

ടിക് ടോക്കിൽ വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നാണ് സൂചന. ഇയാളടക്കം നാലുപേർ കസ്റ്റഡിയിലാണ്.

ഷാർജ: ടിക് ടോക്കിലെ തർക്കം പുറത്തേക്ക് നീണ്ടതിന് പിന്നാലെ ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു.കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാല് പേർക്ക് എതിരെയാണ് അന്വേഷണം. പ്രവാസി മലയാളികൾക്ക് അത്ര അപരിചിതമല്ലാത്ത ഒരു തർക്കമാണ് കണ്ണൂർ സ്വദേശിയുടെ ജീവനെടുത്തത്. ടിക് ടോക്കിൽ ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും തെറിവിളിയും ഭീഷണിയും അസഭ്യ ഇടപെടലുകളുമാണ് നേരിൽ കണ്ട് ഏറ്റുമുട്ടാമെന്ന നിലയിലേക്കെത്തിയത്. ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്ദയിൽ ഇസ്മായിൽ പൊന്നൻ എത്തുകയായിരുന്നു എന്നാണ് സൂചന. 

ഇത് തമ്മിലുള്ള തർക്കത്തിലേക്കും അടിയിലേക്കും കുത്തിലേക്കും എത്തിയെന്ന് സംഭവത്തെ കുറിച്ചറിയുന്നവർ പറയുന്നു. ദൃശ്യങ്ങൾ ഷാർജ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായിൽ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു നാൽപതു വയസ്സുള്ള ഇസ്മായിൽ പൊന്നൻ. ഭാര്യയും മക്കളും നാട്ടിലാണ്. സഹോദരനും ദുബായിലുണ്ട്. ടിക് ടോക്കിൽ വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നാണ് സൂചന. ഇയാളടക്കം നാലുപേർ കസ്റ്റഡിയിലാണ്. അൽ ഖാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രണയാഭ്യർഥന നിരസിച്ചതിന്റെ പക; മം​ഗളൂരുവിൽ ബസ് സ്റ്റാൻഡിൽ യുവതിയെ വെട്ടിക്കൊന്നു; അകന്നബന്ധുവായ പ്രതി എലിവിഷം കഴിച്ചനിലയിൽ
സൗണ്ട് പ്രൂഫ് മുറി, സ്ക്രൂ ഡ്രൈവർ, പ്ലെയർ ഉപയോഗിച്ച് മർദ്ദനം, നിരീക്ഷണത്തിന് സിസിടിവി; കിളിമാനൂരിൽ വിവാഹാഭ്യർത്ഥന എതിർത്ത കുടുംബാംഗങ്ങൾക്ക് മർദ്ദനം