പ്ലാൻ പ്രകാരം രാത്രി ഭക്ഷണത്തിന് അടിമാലിയിലെ ഹോട്ടലിൽ കയറുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത അൽഫാമിനെ ചൊല്ലിയായിരുന്നു തർക്കം. 4 കഷണം ആകേണ്ട ചിക്കൻ 6 ആയി മുറിച്ചെന്നായിരുന്നു പരാതി. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് തർക്കം.
ഇടുക്കി: അൽഫാമിന്റെ വലുപ്പത്തിൽ ചൊല്ലി വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിലുള്ള തർക്കത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇടുക്കി അടിമാലിയിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. അതിക്രമം കാണിച്ച മൂന്നു പേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്ട് നിന്ന് മൂന്നാർ കാണാൻ എത്തിയ 26 പേരടങ്ങുന്ന സഞ്ചാരികളുടെ സംഘത്തിലെ മൂന്നുപേരാണ് ഹോട്ടലിൽ അതിക്രമം കാണിച്ചത്. ഇവരുടെ യാത്രയും ഭക്ഷണവും എല്ലാം മുൻകൂട്ടി ബുക്ക് ചെയ്തത് സ്വകാര്യ ടൂർ ഓപ്പറേറ്റർ.
പ്ലാൻ പ്രകാരം രാത്രി ഭക്ഷണത്തിന് അടിമാലിയിലെ ഹോട്ടലിൽ കയറുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത അൽഫാമിനെ ചൊല്ലിയായിരുന്നു തർക്കം. 4 കഷണം ആകേണ്ട ചിക്കൻ 6 ആയി മുറിച്ചെന്നായിരുന്നു പരാതി. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് തർക്കം. ഭക്ഷണം തൃപ്തികരമല്ലാത്തതിനാൽ ആവശ്യപ്പെട്ട തുക പൂർണമായി നൽകാൻ കഴിയില്ലെന്ന് യാത്രക്കാർ ഏജൻസിയെ അറിയിച്ചു. തുകയെ ചൊല്ലിള്ളിയുള്ള തർക്കത്തിൽ ഹോട്ടൽ ജീവനക്കാർ ഇടപെട്ടതോടെയാണ് കയ്യാങ്കളി തുടങ്ങിയത്.
ഹോട്ടൽ സൂപ്പർവൈസർ നിഷാദിന്റെ തലക്ക് ഇഷ്ടിക കൊണ്ടുള്ള ആക്രമണത്തിൽ ഗുരുതര പരിക്ക്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോട്ടൽ ജീവനക്കാരുടെ പരാതിയിൽ അരുൺ സോമൻ, അലി അക്ബർ, മുഹമ്മദ് റിയാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള യാത്രക്കാരെ തിരികെ മടങ്ങാൻ അനുമതി നൽകി. പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെയുള്ള ഹോട്ടൽ ജീവനക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

