നിത്യാനന്ദയ്ക്ക് അന്ത്യശാസനം നല്‍കി കോടതി; മാര്‍ച്ച് 23നകം ഹാജറാകണം

By Web TeamFirst Published Mar 4, 2020, 7:53 PM IST
Highlights

കോടതി പറയുന്നത് ഇപ്രകാരമാണ്, കേസിലെ ഒന്നാം പ്രതിയായ നിത്യാനന്ദയും, രണ്ടാം പ്രതി ഗോപാല റെഡ്ഡി എന്ന നിത്യ ഭക്താനന്ദയും മാര്‍ച്ച് 23നകം കോടതിക്ക് മുന്നില്‍ ഹാജറാകണം. 

ചെന്നൈ: ആള്‍ദൈവം നിത്യാനന്ദ എന്ന രാജശേഖരന്‍ മാര്‍ച്ച് 23നകം കോടതയില്‍ ഹാജറാകണമെന്ന് കോടതി നിര്‍ദേശം. ഇയാള്‍ക്കെതിരായ  ബലാത്സംഗ കേസ് വിചാരണയ്ക്ക് ഹാജറാകണമെന്നാണ് തമിഴ്നാട്ടിലെ രാമഗംര ജില്ല കോടതിയിലെ പ്രിസിപ്പല്‍ ഡിസ്ട്രിക്ക് അന്‍റ് സെഷന്‍ ജഡ്ജി ഉത്തരവിട്ടത്. ഇന്ത്യയില്‍ നിന്നും കടന്ന നിത്യാനന്ദ ഇപ്പോള്‍ ഇക്വഡോറിലുണ്ടെന്നാണ് സൂചന.

കോടതി പറയുന്നത് ഇപ്രകാരമാണ്, കേസിലെ ഒന്നാം പ്രതിയായ നിത്യാനന്ദയും, രണ്ടാം പ്രതി ഗോപാല റെഡ്ഡി എന്ന നിത്യ ഭക്താനന്ദയും മാര്‍ച്ച് 23നകം കോടതിക്ക് മുന്നില്‍ ഹാജറാകണം. അതിന് പുറമേ ഇവരുടെ പേരില്‍ രാജ്യത്തുള്ള മുഴുവന്‍ സ്വത്തുക്കളുടെ വിവരങ്ങളും പൊലീസ് സിഐഡി അന്വേഷിച്ച് കണ്ടെത്തി കോടതിക്ക് നല്‍കാനും നിര്‍ദേശിക്കുന്നു. 

അടുത്തിടെ കര്‍ണാടക ഹൈക്കോടതി നിത്യാനന്ദയ്ക്ക് നല്‍കിയിരുന്ന ജാമ്യം റദ്ദാക്കിയിരുന്നു. നിത്യാനന്ദയെ കസ്റ്റഡിയില്‍ എടുക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. നിത്യാനന്ദയ്ക്കെതിരെ ഫെബ്രുവരി 1നാണ് കര്‍ണാടക ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചത്. കെ ലെനിന്‍ എന്നയാളുടെ പരാതിയിലാണ് കര്‍ണാടക ഹൈക്കോടതി നിത്യാനന്ദയുടെ ജാമ്യം നിഷേധിച്ചത്.

ബലാത്സംഗം, വഞ്ചന, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, തെളിവ് നശിപ്പിക്കല്‍, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ക്രിമിനല്‍ ഗൂഢാലോചന ഇങ്ങനെ വിവിധ കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് നിത്യാനന്ദ. എന്നാല്‍ 2018 മുതല്‍ ഇയാള്‍ ഒരു കോടതിക്ക് മുന്നിലും ഹാജറായിട്ടില്ല. ഗുജറാത്തിലെ ഒരു കോടതി ഇയാള്‍ക്കെതിരെ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
 

click me!