കോടാങ്ങലിൽ 2019ൽ നടന്ന നഴ്സിന്റെ തൂങ്ങി മരണം കൊലപാതകം; പ്രതി പിടിയിൽ

Published : Oct 25, 2021, 08:21 PM IST
കോടാങ്ങലിൽ 2019ൽ നടന്ന നഴ്സിന്റെ തൂങ്ങി മരണം കൊലപാതകം; പ്രതി പിടിയിൽ

Synopsis

ണ്ട് വർഷം മുമ്പ് നടന്ന മരണം കൊലപാതകമാണെന്ന് തെളിയിച്ച് ക്രൈംബ്രാഞ്ച്.  കോടാങ്ങലിൽ നഴ്സിന്റെ തുങ്ങി മരണമാണ് കൊലപാതകം എന്ന് തെളിഞ്ഞിരിക്കുന്നത്. 

പത്തനംതിട്ട: രണ്ട് വർഷം മുമ്പ് നടന്ന മരണം കൊലപാതകമാണെന്ന് തെളിയിച്ച് ക്രൈംബ്രാഞ്ച്.  കോടാങ്ങലിൽ നഴ്സിന്റെ തുങ്ങി മരണമാണ് കൊലപാതകം എന്ന് തെളിഞ്ഞിരിക്കുന്നത്. കോടാങ്ങലിലെ യുവതി താമസിച്ചിരുന്ന  വീട്ടിൽ തടിക്കച്ചവടത്തിന് എത്തിയ മല്ലപ്പളളി സ്വദേശി നസീർ യുവതിയെ ബലാത്സഗം ചെയ്ത ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. മൃതദേഹത്തിൽ മരണസമയത്ത് അമ്പതിലേറെ മുറിവുകൾ ഉണ്ടായിരുന്നു. ഇതായിരുന്നു കൂടുതൽ അന്വേഷണത്തിലേക്ക് പൊലീസിനെ നയിച്ചത്.

പൊലീസ് സംസ്കാരം തടഞ്ഞയാളുടെ ശരീരത്തിൽ വിഷാംശമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ആന്തരികാവയവങ്ങൾ പരിശോധിക്കും

2019 ഡിസംബർ 15-നാണ് സംഭവം. ലോക്കൽ പൊലീസിന് പിന്നാലെ ക്രൈംബ്രാഞ്ച് നടത്തിയ  അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം കഴിയുകയായിരുന്നു യുവതി. ഇതിനിടെ കാമുകന്റെ വീട്ടിൽ വച്ചായിരുന്നു യുവതി കൊല്ലപ്പെട്ടത്. പ്രതി നസീർ അറസ്റ്റിലായി റിമാൻഡ് ചെയ്തു. ചുങ്കപ്പാറ സ്വദേശിനിയാണ് യുവതി. നേരത്തെ ആത്മഹത്യയാണെന്ന് കരുതിയിരുന്ന സംഭവം കാമുകൻ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

വേശ്യാവൃത്തിക്ക് വിസമ്മതിച്ച 17-കാരിയെ കൊന്നുതള്ളി; സഹോദരിമാർ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

PREV
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്