നഴ്സിങ് വിദ്യാർത്ഥിനിയെ സുഹൃത്ത് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

Published : Sep 08, 2021, 05:14 PM IST
നഴ്സിങ് വിദ്യാർത്ഥിനിയെ  സുഹൃത്ത്  ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

Synopsis

ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നഴ്സിങ് വിദ്യാർത്ഥിനിയെ സുഹൃത്ത് ബലാത്സംഗം ചെയ്തു. മധ്യമപ്രദേശിലെ ഭോപാലിനടുത്ത് നിഷാത്ത്പുരയിലാണ് സംഭവം.  

ഭോപാൽ: ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നഴ്സിങ് വിദ്യാർത്ഥിനിയെ സുഹൃത്ത് ബലാത്സംഗം ചെയ്തു. മധ്യമപ്രദേശിലെ ഭോപാലിനടുത്ത് നിഷാത്ത്പുരയിലാണ് സംഭവം.  ബലാത്സംഗം ചെയ്യുന്ന വീഡിയോ പകർത്തിയതായും ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നായും യുവതിയുടെ പരാതിയിൽ പറയുന്നതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

ഓഗസ്റ്റ് 14-ന് കോളേജിൽ നിന്ന് കൊണ്ടുവിടാമെന്ന് വാഗ്ദാനം നൽകി കാറിൽ കയറ്റി. യാത്രാമധ്യേ ഭക്ഷണം വാങ്ങി അതിൽ മയക്കുമരുന്ന് കലർത്തി. ഭക്ഷണം കഴിച്ച ശേഷം പാതി മയക്കത്തിലായിരുന്ന യുവതിയ പ്രതി താമസിക്കുന്ന വാടക കെട്ടിടത്തിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. 

വീഡിയോ കാണിച്ചുള്ള ഭീഷണി ആരംഭിച്ചതോടെയാണ് യുവതി മാതാപിതാക്കളെ വിവരം അറിയിച്ചത്. തുടർന്ന്  അൽജാപൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.  നിഷാത്ത്പുര സ്റ്റേഷനിലേക്ക് കൈമാറിയ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ താമസ സ്ഥലം പരിശോധിച്ചെങ്കിലും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ