
കോലഞ്ചേരി: ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി റോഡിൽ ഇറങ്ങിയോടിയ വൃദ്ധ മരിച്ചു. കോലഞ്ചേരി പത്താം മൈൽ സ്വദേശി വള്ളി സുബ്ബയ്യ ആണ് ഇന്നലെ രാവിലെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. തൊണ്ണൂറ്റി അഞ്ച് ശതമാനം പൊള്ളലേറ്റ വള്ളി സുബ്ബയ്യയെ നാട്ടുകാരാണ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.വൈകീട്ട് ഏഴ് മണിയോടെ ഇവരുടെ മരണം ആശുപത്രി സ്ഥിരീകരിച്ചു. ഇവർക്ക് മാനസീക അസ്വാസ്ഥ്യം ഉള്ളതായി പോലീസ് വ്യക്തമാക്കി.
മട്ടമ്പലത്ത് കാറിലെത്തി ഫോൺ ചെയ്തുകൊണ്ട് നടന്ന് ട്രെയിനിന് മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി
കോട്ടയം: മുട്ടമ്പലത്ത് കാറിലെത്തി പുറത്തിറങ്ങിയ യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കോട്ടയം പള്ളിത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ (37) ആണ് മരിച്ചത്.
രാവിലെ ജോലി സ്ഥലത്തേക്ക് പോകുംവഴി മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപത്തുവച്ചാണ് സംഭവം. റെയിൽവേ ഗേറ്റിനടുത്തേക്ക് കാറിലെത്തിയ ഹരികൃഷ്ണൻ, വണ്ടി നിർത്തി പുറത്തിറങ്ങിയ ശേഷം ഫോൺ എടുത്ത് ചെവിയോട് ചേർത്തുവച്ച് റെയിൽവേ ട്രാക്കിലേക്ക് നടന്നു.
പെട്ടെന്ന് ട്രെയിൻ വന്നപ്പോൾ ട്രാക്കിലേക്ക് എടുത്തുചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂം ജനറൽ മാനേജറായിരുന്നു ഹരികൃഷണഅൻ. പരേതനായ പത്മനാഭൻ നായരാണ് പിതാവ്. ലക്ഷ്മിയാണ് ഹരിയുടെ ഭാര്യ. രണ്ട് മക്കളുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam