ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് ആറര കിലോ കഞ്ചാവ് പിടിച്ചെടുത്തു

By Web TeamFirst Published Sep 2, 2023, 4:13 PM IST
Highlights

കാസര്‍ഗോഡും തിരുവനന്തപുരത്തും കൊല്ലത്തും നടത്തിയ പരിശോധനകളില്‍ വന്‍ മദ്യശേഖരവും പിടികൂടിയതായി എക്‌സൈസ്.

ആലപ്പുഴ: ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് ആറര കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് ആലപ്പുഴ എക്‌സൈസ് സംഘവും, റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് 6.791 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. റെയ്ഡില്‍ ആലപ്പുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ. പ്രസാദ്, പ്രിവെന്റിവ് ഓഫീസര്‍ എസ്. മധു, എം.സി ബിനു, വികാസ്, ആന്റണി, ജോസ്, അലക്‌സാണ്ടര്‍, റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ പി. ആര്‍ സുരേന്ദ്രന്‍, അസി. സബ് ഇന്‍്‌പെക്ടര്‍ എ. അജി മോന്‍, ശ്രീനിവാസന്‍, സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 


കാസര്‍ഗോഡും തിരുവനന്തപുരത്തും കൊല്ലത്തും വന്‍ മദ്യശേഖരം; രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കാസര്‍ഗോഡും തിരുവനന്തപുരത്തും കൊല്ലത്തും നടത്തിയ പരിശോധനകളില്‍ വന്‍ മദ്യശേഖരം പിടികൂടിയതായി എക്‌സൈസ് അറിയിച്ചു. മഞ്ചേശ്വരം ചെക്കുപോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റിനോഷും സംഘവും നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ കടത്തിക്കൊണ്ടു വന്ന 432 ലിറ്റര്‍ കര്‍ണാടക മദ്യമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മംഗലാപുരം ജെപ്പന മുഗാരു വില്ലേജില്‍ ബാലകൃഷ്ണ എന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസറായ സുരേഷ്ബാബു കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് ഇജാസ് പി പി, മഞ്ജുനാഥന്‍ വി, സബിത്ത് ലാല്‍ വി ബി, ഡ്രൈവര്‍ സത്യന്‍ കെ ഇ എന്നിവര്‍ പങ്കെടുത്തു.

തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ തൈക്കാട് സ്വദേശി 45 വയസുള്ള രഞ്ജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. 191 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. തിരുവനന്തപുരം എക്സൈസ് ഓഫീസിലെ പ്രീവന്റീവ് ഓഫീസര്‍ കെ റജികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അനധികൃത വില്പനയ്ക്കായിരുന്നു ഇയാള്‍ മദ്യം സൂക്ഷിച്ചിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത്, അല്‍ത്താഫ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അഞ്ജന, എക്‌സൈസ് ഡ്രൈവര്‍ ഷെറിന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. കൊല്ലം പട്ടശ്ശേരി മുക്കിനടുത്ത് നിന്നും 65 ലിറ്റര്‍ വിദേശ മദ്യമാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ കെ.ജി രഘുവിന്റെ നേതൃത്വത്തിലായിരുന്നു റെയിഡ്.

 പ്രവര്‍ത്തിക്കുന്നത് ഒരു വിഷനോടെ; മുഹമ്മദ് റിയാസിന് ബിഗ് സല്യൂട്ടെന്ന് ജയറാം 
 

click me!