
തൃശൂര്‍ : പട്ടാപ്പകൽ നടുറോഡിൽ യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ബൈക്കിലെത്തിയ യുവാവിനെ യുവതിയുടെ ഭർത്താവും നാട്ടുകാരും ചേർന്നാണ് പിടികൂടി പൊലീസിലേൽപ്പിച്ചത്. ചൊവ്വന്നൂർ സ്വദേശി നിഖിലാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് പഴുന്നാനയിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ നിഖിൽ റോഡിലൂടെ നടന്നു വരികയായിരുന്ന യുവതിയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിച്ചു. യുവതി ചെറുത്ത് ബഹളം വെച്ചു. ബഹളം കേട്ട് ഓടിക്കൂടിയ ഭർത്താവും നാട്ടുകാരും ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്. നിർമ്മാണ തൊഴിലാളിയാണ് നിഖിൽ. കുന്നംകുളം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.