
കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പൊലീസ് ചമഞ്ഞ് യുവാവിനെ വാഹനം തടഞ്ഞ് നിര്‍ത്തി മർദിച്ച് ഫോൺ ഉൾപ്പെടെ കവർന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. തൃശൂര്‍ വടക്കേക്കാട് സ്വദേശി സുബിനാണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്. തിരൂര്‍ പുല്ലൂണി സ്വദേശിയായ അരുണ്‍ജിത്തിന് ആയിരുന്നു മർദ്ദനം ഏറ്റത്. ഈ മാസം മൂന്നിന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.
സുഹൃത്തിനെ കുറ്റിപ്പുറത്ത് കൊണ്ട് വന്നാക്കി തിരിച്ചു മടങ്ങുന്നതിനിടെയാണ് നാലംഗ സംഘമെത്തി തിരൂര്‍ പുല്ലൂണി സ്വദേശിയായ അരുണ്‍ ജിത്തിന്റെ വാഹനം തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് പോക്കെറ്റില്‍ ഉണ്ടായിരുന്ന ഐ ഫോണടക്കം സംഘം തട്ടിയെടുത്തു. പിന്നീട് അരുണിനെ സ്‌കൂട്ടറില്‍ കയറ്റി എടപ്പാള്‍ നടുവട്ടത്ത് ഉപേക്ഷിക്കുക ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് തൃശൂര്‍ വടക്കേക്കാട് സ്വദേശി സുബിന്‍ കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്.
ഇയാള്‍ ഓടിച്ചിരുന്ന ബൈക്കും തട്ടിയെടുത്ത ഐ ഫോണും പൊലീസ് കണ്ടെടുത്തു. മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.കേസില്‍ ഇനിയും മൂന്നു പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam