ആദായ നികുതി ഉദ്യോഗസ്ഥ ചമഞ്ഞ് കടയിലെത്തി സാധനങ്ങള്‍ വാങ്ങി, പണം ഓണ്‍ലൈനില്‍ അയച്ചെന്ന് കാണിച്ച് യുവതി മുങ്ങി

Published : Mar 11, 2023, 12:59 AM IST
ആദായ നികുതി ഉദ്യോഗസ്ഥ ചമഞ്ഞ് കടയിലെത്തി സാധനങ്ങള്‍ വാങ്ങി, പണം ഓണ്‍ലൈനില്‍ അയച്ചെന്ന് കാണിച്ച് യുവതി മുങ്ങി

Synopsis

കഴിഞ്ഞ മാസമാദ്യം സമാന രീതിയിൽ മറ്റൊരു വസ്ത്ര വ്യാപാര സ്ഥാപനത്തിലും തട്ടിപ്പ് നടന്നിരുന്നു. നഗരത്തിലെ സ്വർണ്ണാഭരണ ശാലയിലും സ്വർണ്ണം വാങ്ങി പണം നൽകാതെ മുങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്.

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ വീണ്ടും ഓൺലൈൻ പേയ്മെൻറ് തട്ടിപ്പ്. പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും വസ്ത്രം വാങ്ങിയ ശേഷം പണം അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് യുവതി മുങ്ങി. കട്ടപ്പന ടൗണിലെ ഹൗസിംഗ് ബോർഡ് ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ പ്രവർത്തിക്കുന്ന എറണാകുളം ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. മൂന്നാം തിയതിയായിരുന്നു സംഭവം.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥയാണെന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി 2148 രൂപയുടെ സ്ത്രീകൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ വാങ്ങി. തുടർന്ന് കടയിലുണ്ടായ ഓൺലൈൻ പേയ്മെൻറ് സ്കാനർ വഴി പണം അയച്ചിട്ടുണ്ടെന്ന് പറഞ്ഞ ശേഷം യുവതി കടയില്‍ നിന്ന് പോവുകയായിരുന്നു. കടയടക്കുന്ന സമയത്ത് കണക്ക് പരിശോധിച്ചപ്പോൾ പണം കുറവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി അയച്ച പണം കിട്ടിയിട്ടില്ലെന്ന് മനസ്സിലായത്. സാങ്കേതിക പ്രശ്നമാണെന്ന് കരുതി രണ്ടു ദിവസം കാത്തെങ്കിലും പണം അക്കൗണ്ടിൽ വരാതായതോടെയാണ് നടന്നത് തട്ടിപ്പാണെന്ന് മനസ്സിലായത്. ഇതേത്തുടർന്ന് കടയുടമ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ മാസമാദ്യം സമാന രീതിയിൽ മറ്റൊരു വസ്ത്ര വ്യാപാര സ്ഥാപനത്തിലും തട്ടിപ്പ് നടന്നിരുന്നു. നഗരത്തിലെ സ്വർണ്ണാഭരണ ശാലയിലും സ്വർണ്ണം വാങ്ങി പണം നൽകാതെ മുങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം തട്ടിപ്പ് നടത്തിയത് സ്ത്രീകളാണെന്നാണ് ഉടമകൾ പറയുന്നത്. 

ഉണക്കമീൻ കടയിൽ മോഷണം; നഷ്ടപ്പെട്ടത് മുപ്പതിനായിരം രൂപ
കഴിഞ്ഞ ദിവസമാണ് കട്ടപ്പന ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി മെഡിക്കൽ സ്റ്റോറിൽ മോഷണം നടന്നത്. 5800 രൂപയാണ് നഷ്ടമായത്. മോഷ്ടാവ് കടക്കുള്ളിൽ കടന്ന് മോഷണം നടത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ കിട്ടി. കഴിത്ത ദിവസം രാത്രിയിലാണ് ആണ് കട്ടപ്പന ഇരുപതേക്കറിൽ വെള്ളയാംകുടി സ്വദേശി അജിത്തിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ജൻ ഔഷധിയിൽ മോഷണം നടന്നത്. ഷട്ടറിൻറെ താഴ് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന 5800 രൂപയാണ് മോഷ്ടിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ