പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു, ഓർത്തഡോക്സ് സഭാ വൈദികൻ അറസ്റ്റിൽ 

Published : Apr 21, 2023, 04:53 PM ISTUpdated : Apr 21, 2023, 07:22 PM IST
പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു, ഓർത്തഡോക്സ് സഭാ വൈദികൻ അറസ്റ്റിൽ 

Synopsis

പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയിൽ നിന്നും സഭ നീക്കിയിരുന്നു. 

മൂവാറ്റുപുഴ: പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച ഓർത്തഡോക്സ് സഭാ വൈദികനെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. വൈദികനായ ശെമവൂൻ റമ്പാനെ (77) മൂവാറ്റുപുഴ ഊന്നുകൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയിൽ നിന്നും സഭ നീക്കിയിരുന്നു. 

ഏപ്രിൽ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയിൽ വച്ച് പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി.പെൺകുട്ടി പരാതിപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.ഇന്ന് രാവിലെ വൈദികനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ്  രേഖപ്പെടുത്തി. പത്തനംതിട്ട  സ്വദേശിയായ വൈദികൻ ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായാണ് പള്ളിയിൽ താൽക്കാലിക ചുമതലയുമായെത്തിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലകളിൽ  നിന്ന് സഭ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സംഭവത്തിൽ അന്വേഷണത്തിനായി ഓർത്തഡോക്സ് സഭ മൂന്നംഗ സമിതിയെ നിയമിച്ചു. സമിതി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ നൽകിയ നിർദ്ദേശം. ആരോപണ വിധേയനെ സംരക്ഷിക്കില്ലെന്നും ഓർത്തഡോക്സ് സഭ അറിയിച്ചു. 

 

 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം