ഭാര്യയെയും സഹോദരീ ഭര്‍ത്താവിനെയും മഴുകൊണ്ട് വെട്ടികൊന്നയാള്‍ അറസ്റ്റില്‍

Published : Feb 10, 2021, 12:09 PM IST
ഭാര്യയെയും സഹോദരീ ഭര്‍ത്താവിനെയും മഴുകൊണ്ട് വെട്ടികൊന്നയാള്‍ അറസ്റ്റില്‍

Synopsis

സംഗീത എന്ന 40കാരിയും ശ്രാവണ്‍ എഎന്ന 42കാരനുമാണ് കൊലചെയ്യപ്പെട്ടത്. സംഗീതയും ശ്രാവണുമായുള്ള ബന്ധത്തെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവ് ദിലീപും പലപ്പോഴും വഴക്കിട്ടിരുന്നു.

മുംബൈ: കിടപ്പറയില്‍ ഭാര്യയെയും സഹോദരീ ഭര്‍ത്താവിനെയും ഒന്നിച്ച് കണ്ടതോടേ ഇരുവരെയും വെട്ടിക്കൊലപ്പെടുത്തി 45കാരന്‍. ഞായറാഴ്ച മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ സഫാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം ഉണ്ടായത്. ദിലീപ് താക്കൂര്‍ എന്ന യുവാവാണ് കിടപ്പറയില്‍ ഭാര്യയെയും സഹോദരി ഭര്‍ത്താവിനെയും കണ്ടതിനെ തുടര്‍ന്ന് ഇരുവരെയും കൊലചെയ്തത്. 

സംഗീത എന്ന 40കാരിയും ശ്രാവണ്‍ എഎന്ന 42കാരനുമാണ് കൊലചെയ്യപ്പെട്ടത്. സംഗീതയും ശ്രാവണുമായുള്ള ബന്ധത്തെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവ് ദിലീപും പലപ്പോഴും വഴക്കിട്ടിരുന്നു. കൂലിപ്പണിക്കാരനായ ദിലീപ് ഞായറാഴ്ച ജോലികഴിഞ്ഞ് നേരത്തെ വീട്ടില്‍ എത്തുകയായിരുന്നു. ഈ സമയം ഭാര്യയ്ക്ക് ഒപ്പം കിടക്ക പങ്കിടുന്ന സഹോദരി ഭര്‍ത്താവിനെയാണ് കണ്ടത്. 

ഇതോടെ പ്രകോപിതനായ ദിലീപ് ഇരുവരെയും മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു. സംഗീതയും ശ്രാവണ്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. കൊല നടത്തിയ ശേഷം ദിലീപ് മൃതദേഹങ്ങള്‍ക്ക് ഒപ്പം കുറച്ച് മണിക്കൂറുകള്‍ ഇരിക്കുകയും ചെയ്തു. ഇവരുടെ വീട്ടില്‍ എത്തിയ അയല്‍വാസിയാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

75 കാരിയെ കൊലപ്പെടുത്തിയത് മകനും വനിതാ സുഹൃത്തും, 24 മണിക്കൂറിനുള്ളിൽ കേസ് തെളിയിച്ച് കോയിപ്രം പൊലീസ്
ശരീരത്തിലെ 'നെ​ഗറ്റീവ് എനർജി' മാറ്റണമെങ്കിൽ ന​ഗ്നചിത്രങ്ങൾ വേണം! മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന പരിചയം, ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ യുവാവ് പിടിയിൽ