
മലപ്പുറം: പരപ്പനങ്ങാടി ഷൈനി വധക്കേസില്‍ ഭര്‍ത്താവ് ഷാജിക്ക് ജീവപര്യന്തം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഭാര്യയുടെ അമ്മയെ അടിച്ചു പരിക്കേല്‍പ്പിച്ചതിന് നാലു വര്‍ഷം കഠിന തടവും 2500 രൂപ പിഴയും ശിക്ഷ പ്രതി അനുഭവിക്കണമെന്ന് മഞ്ചേരി അഡീഷണല്‍ സെഷൻസ് കോടതി വിധിച്ചു. 2013 ഫെബ്രുവരി 19നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
മദ്യപിച്ചെത്തി ഷാജി ഷൈനിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു.ശല്യം സഹിക്കാനാവാതെ വന്നതോടെ വിവാഹ മോചനത്തിന് ഷൈനി അഭിഭാഷകന്‍റെ സഹായം തേടി. ഇതില്‍ പ്രകോപിതാനായാണ് ഷാജി ഭാര്യ ഷൈനിയെ വെട്ടിയും കുത്തിയും അടിച്ചും കൊലപെടുത്തിയത്. ഷൈനിയുടെ അമ്മയുടേയും മകളുടേയും മുന്നിലിട്ടായിരുന്ന അരും കൊല. മകളെ കാണണമെന്ന് ഷാജി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കുട്ടി താത്പര്യമില്ലെന്ന് കോടതിയെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam