
കോഴിക്കോട്: നാല് മാസം ഗര്‍ഭിണിയായ പതിനെട്ടുകാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി പെൺകുട്ടിയുടെ വീട്ടുകാർ. കോഴിക്കോട് എലത്തൂര്‍ ചെട്ടിക്കുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്‍റെ ഭാര്യ ഭാഗ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാഗ്യയെ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചിരുന്നുവെന്ന് ഭാഗ്യയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ആറ് മാസം മുൻപായിരുന്നു ഭാഗ്യയും അനന്തുവും വിവാഹിതരായത്. വിവാഹശേഷം വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്ന് ഭാഗ്യയുടെ ബന്ധുക്കല്‍ ആരോപിച്ചു. പ്ലസ് ടുവിന് പഠിക്കുന്നതിനിടെയാണ് അനന്തുവുമായി ഭാഗ്യ അടുപ്പത്തിലായത്. ഇതിനിടെ ഭാഗ്യയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ അനന്തുവിനെതിരെ എലത്തൂര്‍ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. ഈ കേസിൽ അന്തു റിമാന്‍ഡിലായി. ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരായത്. എന്നാൽ ഭർത്താവിന്റെ വീട്ടിൽ ഭാഗ്യ പീഡനം നേരിട്ടെന്ന് ഇവർ പറയുന്നു.
എലത്തൂര്‍ ചെട്ടിക്കുളം സ്വദേശി ബൈജീവ് കുമാറിന്‍റെയും ദീപയുടെയും മകളാണ് ഭാഗ്യ. രാവിലെ 10 മണിയോടെയാണ് ഭാഗ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയം ഭര്‍ത്താവ് അനന്തുവിന്‍റെ അമ്മ ഷീജ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭാഗ്യയുടെ ഭര്‍ത്താവ് അനന്തു ദിവസങ്ങള്‍ക്ക് മുൻപ് ആത്മഹത്യാശ്രമം നടത്തി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് ഈ സംഭവം.
മലപ്പുറത്ത് എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയില്‍
തിരുവനന്തപുരത്ത് കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ടു പോയി ആഭരണങ്ങൾ കവര്‍ന്നു
തിരുവനന്തപുരം: തിരുവനന്തപുരം നേമം മണലിവിളയിൽ കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ട് പോയി ആഭരണങ്ങൾ കവർന്നതായി പരാതി. ഇടക്കോട് സ്വദേശി പത്മകുമാരിയെയാണ് കാറിൽ കയറ്റിക്കൊണ്ട് പോയി ആഭരണങ്ങൾ കവർന്ന് വഴിയിൽ ഉപേക്ഷിച്ചത്.
ഇന്ന് വൈകിട്ട് ആറരയ്ക്കാണ് സംഭവം. വെളുത്ത സൈലോ കാറിലെത്തിയ നാലംഗം സംഘം കാറിൽക്കയറ്റി കൊണ്ട് പോയി കാട്ടാക്കട പൂവച്ചൽ ഭാഗത്ത് ഉപേക്ഷിച്ചു എന്നാണ് പരാതി. പത്മകുമാരിയെ തട്ടിക്കൊണ്ട് പോകുന്നത് കണ്ട നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെയാണ് കാറിനെ പിന്തുടർന്ന് പൊലീസ് അന്വേഷിച്ചത്. സിസിടിവികളിൽ കാറിന്‍റെ ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. അന്വേഷണത്തിനൊടുവിൽ വഴിയിൽ കണ്ടെത്തിയ ഇവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ദേഹത്ത് മയക്കുമരുന്ന് കുത്തിവെച്ചതായി ഇവർ പൊലീസിനോട് പറഞ്ഞു. കാറിനെ പിന്തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.