Imprisonment for Pocso case Accuses: പോക്സോ കേസ് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് പട്ടാമ്പി അതിവേഗ കോടതി

Published : Dec 31, 2021, 05:32 PM IST
Imprisonment for Pocso case Accuses:  പോക്സോ കേസ് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് പട്ടാമ്പി അതിവേഗ കോടതി

Synopsis

 ഷൊര്‍ണൂരിൽ പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുറുവാട്ടൂർ സ്വദേശിയായ അബ്ബാസിനെയും പോക്സോ കോടതി ശിക്ഷിച്ചു. 

പാലക്കാട്: രണ്ട് പോക്സോ കേസുകളില്‍ ശിക്ഷ വിധിച്ച് പട്ടാമ്പി അതിവേഗ കോടതി. പട്ടാമ്പി സ്വദേശിയായ പതിനാലുകാരനെ പീഡിപ്പിച്ച തമിഴ്നാട് വെല്ലൂര്‍ സ്വദേശി ശ്രീനിവാസനെ 21 വര്‍ഷം കഠിന തടവിന് കോടതി ഇന്ന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപയും ഇയാൾ പിഴയൊടുക്കണം എന്ന് കോടതിയുടെ ശിക്ഷാവിധിയിലുണ്ട്.  2018ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പട്ടാന്പി റെയില്‍വേ പാലത്തിന് താഴെ വച്ച് ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

 ഷൊര്‍ണൂരിൽ പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുറുവാട്ടൂർ സ്വദേശിയായ അബ്ബാസിനെയും പോക്സോ കോടതി ഇന്ന് ശിക്ഷിച്ചു. അഞ്ച് വര്‍ഷം തടവിനും അന്പതിനായിരം രൂപ പിഴയടക്കാനുമാണ് ഉത്തരവ്. കഴിഞ്ഞ വര്‍ഷമാണ് മദ്രസയിൽ പോവുകയായിരുന്ന കുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം