
പീരുമേട്: ഇടുക്കി പീരുമേട്ടിൽ യുവാവിന്‍റെ ആത്മഹത്യയിലെ ദൂരൂഹതനീക്കണമെന്ന ആവശ്യവുമായി കുടുംബം. പെണ് സുഹൃത്തിന്റെ ബന്ധുക്കൾ മർദ്ദിച്ചതിൽ മനംനൊന്താണ് പീരുമേട് സ്വദേശി അലക്സാണ്ടർ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്.
പീരുമേട് പൊലീസിന്റെ അന്വേഷണം കാര്യക്ഷമല്ലെന്ന് ആരോപിച്ച് ജില്ലാ പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകി. പീരുമേട് എൽഎംഎസ് കോളനി സ്വദേശിയായ അലക്സാണ്ടറിനെ 23നാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പെണ് സുഹൃത്ത് എആർ ക്യാമ്പിലെ പൊലീസുദ്യോഗസ്ഥയാണ്.ഇവരുടെ കുടുംബത്തിനെതിരായ പരാതി ആയതിനാൽ പീരുമേട് പൊലീസ് സംഭവം കാര്യമായി അന്വേഷിക്കുന്നില്ലെന്നും ആരോപണം.അതേസമയം വിശദമായ അന്വേഷണം നടക്കുകയാണെന്നും, ഏകപക്ഷീയമായി കേസ് അന്വേഷിക്കുന്നുവെന്ന ആരോപണം തെറ്റെന്നുമാണ് പീരുമേട് സിഐ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam