മലയാളി നേഴ്‌സ് മെറിൻ ജോയിയുടെ മരണമൊഴി പുറത്ത്

By Web TeamFirst Published Jul 31, 2020, 11:07 PM IST
Highlights

കോട്ടയം മോനിപ്പള്ളി സൗദേശിനി മെറിൻ ജോയിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് എറണാകുളം പിറവം സ്വദേശി ഫിലിപ് മാത്യു അമേരിക്കൻ പോലീസിന്‍റെ പിടിയിലാണ്. 

കോട്ടയം: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നേഴ്‌സ് മെറിൻ ജോയിയുടെ മരണമൊഴി പുറത്ത്. തന്നെ കുത്തിവീഴ്ത്തിയതും കാർ കയറ്റിയതും ഭർത്താവ് ഫിലിപ് മാത്യു തന്നെയാണെന്നാണ് മരണമൊഴി. മെറിനെ ഭർത്താവ് നിരന്തരം മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹപ്രവർത്തക മിനിമോൾ ചെറിയമാക്കൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Read More; ചോരയിൽ കുളിച്ച് ആശുപത്രിയിൽ എത്തിയപ്പോഴും മെറിൻ കരഞ്ഞു പറഞ്ഞു, 'എനിക്കൊരു മോളുണ്ട്'

കോട്ടയം മോനിപ്പള്ളി സൗദേശിനി മെറിൻ ജോയിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് എറണാകുളം പിറവം സ്വദേശി ഫിലിപ് മാത്യു അമേരിക്കൻ പോലീസിന്‍റെ പിടിയിലാണ്. തന്നെ കുത്തിയത് ഭർത്താവ് തന്നെയാണെന്ന് മെറിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സൗത്ത് ഫ്ലോറിഡ റോള്‍ സ്‌പ്രിങ്‌സിൽ ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് പാർക്കിങ് ലോട്ടിൽ വെച്ച് ഭർത്താവ് നിവിൻ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യുവിന്‍റെ ആക്രമണത്തെ ഉണ്ടായത്. മരണക്കിടക്കയിലും മെറിൻ ജീവിതെത്തിലേക്ക് മടങ്ങിവരാനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിച്ചതായി സഹപ്രവർത്തക മിനിമോൾ ചെറിയമാക്കൽ പറഞ്ഞു.

Read More: 'ഫിലിപ്പ് മെറിനെയും കുഞ്ഞിനെയും കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു'; സഹപ്രവർത്തക നമസ്തേ കേരളത്തിൽ

മെറിന്റെ മൃതദേഹം അടുത്തയാഴ്ച കോട്ടയം മോനിപ്പള്ളിയിലെ വീട്ടിൽ എത്തിക്കും. കേന്ദ്ര വിദേസഹകാര്യ സഹമന്ത്രി വി മുരളീധരൻ അമേരിക്കൻ എമ്പസിയുമായി ബന്ധപ്പെട്ട ശേഷം മെറിന്റെ വീട്ടുകാരെ ഇക്കാര്യം അറിയിച്ചു.വീഡിയോ കോളിലൂടെ മുരളീധരൻ മെറിന്‍റെ കുടുംബവുമായി സംസാരിച്ചു. 

click me!