പന്ത്രണ്ടുവയസുകാരിയുടെ ആത്മഹത്യ; അമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

Published : Jun 16, 2020, 12:29 AM ISTUpdated : Jun 16, 2020, 07:01 AM IST
പന്ത്രണ്ടുവയസുകാരിയുടെ ആത്മഹത്യ; അമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

Synopsis

ഏറെ നാളായി കുട്ടിയെ അമ്മ മാനസികവും ശാരീരികവുമായ പീഡനത്തിന് വിധേയമാക്കിയിരുന്നു. ചൈൽഡ് ലൈനിലും പിങ്ക് പൊലീസ് അടക്കം രേഖാമൂലം പരാതി നൽകിയതാണെന്നും നാട്ടുകാര്‍ പറയുന്നു

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ 12 വയസുകാരി ഹർഷ ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മ അശ്വതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. അമ്മയുടെ നിരന്തരമായ പീഡനമാണ് മരണത്തിന് പിന്നിലെന്നാണ് ആരോപണം. വിശദമായ അന്വേഷണം നടത്തിയ ശേഷം ആവശ്യമെങ്കിൽ അമ്മയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

മരിച്ച ഹർഷയുടെ വീടിനുമുന്നിൽ റോഡ് ഉപരോധിച്ച ആയിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പന്ത്രണ്ട് വയസ്സുകാരിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഏറെ നാളായി അമ്മ മകളെ മാനസികവും ശാരീരികവുമായ പീഡനത്തിന് വിധേയമാക്കിയിരുന്നു.. ചൈൽഡ് ലൈനിലും പിങ്ക് പൊലീസ് അടക്കം രേഖാമൂലം പരാതി നൽകിയതാണെന്നും നാട്ടുകാര്‍ പറയുന്നു. എന്നാൽ മരണത്തിൽ അസ്വാഭാവികതയില്ലെന്ന പൊലീസ് വ്യക്തമാക്കുന്നത്‌.

കുട്ടിയുടെ സംസ്കാരചടങ്ങുകൾ ഉച്ചയോടെ പൂർത്തിയായി. ദിവസങ്ങൾക്കുള്ളിൽ കേസിൽ വ്യക്തത വരുമെന്ന പൊലീസിന്റേ ഉറപ്പിന്മേലാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ജില്ലാ പോലീസ് മേധാവി യുടെ നിർദ്ദേശപ്രകാരം അന്വേഷണ ചുമതല തൃക്കുന്നപ്പുഴ എസ്ഐയില് നിന്നു മാറ്റി സിഐക്ക് നൽകി.

Read more at: അമ്മ വഴക്ക് പറഞ്ഞതിന് 12 വയസുകാരിയുടെ ആത്മഹത്യ; ദുരൂഹതയെന്ന് നാട്ടുകാര്‍ 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം, കൊല്ലത്ത് 65കാരൻ പിടിയിൽ
ഓസ്ട്രേലിയയിലെ വെടിവയ്പിന് പിന്നിൽ ലഹോർ സ്വദേശി? വീട്ടിൽ റെയ്ഡ് നടന്നതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്