
കേളകം: വടക്കേ വയനാട്ടിലെ ആട് മോഷ്ടാക്കൾ പിടിയിൽ. കേളകം അടക്കാത്തോട് സ്വദേശികളായ നാല് പേരെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പേര്യ ഭാഗത്ത് ആട് മോഷണത്തിനായി എത്തിയ നാല് മോഷ്ടാക്കളാണ് പൊലീസ് പിടിയിലായത്. പേര്യയിലെ വട്ടോളി, മുള്ളൽ പ്രദേശങ്ങളിലായിരുന്നു ആട് കളളന്മാരുടെ വിലസൽ. 2023 ഓഗസ്റ്റുമുതലാണ് മേഖലയിൽ നിന്ന് പതിവായി ആടുകളെ കാണാതാവാൻ തുടങ്ങിയത്.
വന്യമൃഗങ്ങൾ ഇറങ്ങാൻ സാധ്യതയില്ലാത്ത പ്രദേശത്ത് നിന്ന് തുടർച്ചയായി ആടുകളെ കാണാതായതോടെയാണ് ഉടമകൾ തലപ്പുഴ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവിൽ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് നീങ്ങിയത്. ആദ്യം മോഷണ വാഹനം തിരിച്ചറിഞ്ഞു. പിന്നാലെ മോഷ്ടാക്കളിലേക്ക് എത്തി. ഒത്തുതീർപ്പിനെന്ന് പറഞ്ഞ് പ്രതികളെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
അടയ്ക്കാത്തോട് സ്വദേശികളായ പുതുപ്പറമ്പിൽ സക്കീർ, ആലിമേലിൽ ജാഫർ സാദിഖ്, മരുതകത്ത് ബേബി, ഉമ്മറത്ത് പുരയിൽ ഇബ്രാഹിം എന്നിവരാണ് പിടിയിലായ പ്രതികൾ. മോഷണത്തിനു പയോഗിച്ച വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ സ്ഥലങ്ങളിൽ നിന്ന് പ്രതികൾ ആടുകളെ മോഷ്ടിച്ചിട്ടുണ്ടോ
എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam