
തിരുവനന്തപുരം : വർക്കലയിൽ നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാള്‍ പിടിയിൽ. ഫാന്‍റം പൈലി എന്നുവിളിക്കുന്ന ഷാജിയാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ടാണ് വര്‍ക്കല
സ്വദേശി തൗഫീഖിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടുപേര്‍ക്കൊപ്പം ബൈക്കിലെത്തിയാണ് ഷാജി തൗഫീഖിന്റെ കഴുത്തിൽ വെട്ടാന്‍ ശ്രമിച്ചത്. കൈകൊണ്ട് തടഞ്ഞതിനാൽ രക്ഷപ്പെട്ടു. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഷാജിയെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം കോട്ടയം ഇളമ്പ്രക്കാട് വനത്തിലൊളിച്ച ഷാജിയെ വര്‍ക്കല പൊലീസാണ് പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയായ ഫാന്റം പൈലി കാപ്പ പ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. കഴിഞ്ഞ മാസം 19 നാണ് ജയിലില്‍ നിന്നുമിറങ്ങിയത്.
അതേ സമയം, തിരുവനന്തപുരം തുമ്പയിൽ വഴിയോരക്കച്ചവടക്കാരനെ ആറംഗസംഘം ക്രൂരമായി മര്‍ദിച്ചു. വെങ്ങാനൂർ സ്വദേശി ഷാനുവിനാണ് മർദ്ദനമേറ്റത്. കുളത്തൂർ ചന്തയിലെ കരാറുകാരനായശിവപ്രസാദിനും സംഘത്തിനുമെതിരെ വധശ്രമത്തിന് കേസ് എടുത്തു. മാർക്കറ്റിനു പുറത്ത് റോഡരികിൽ പിക്കപ്പ് വാഹനത്തില്‍ കച്ചവടം നടത്തിയതിനാണ് മര്‍ദ്ദിച്ചത്. ചുടുകല്ലും മറ്റുംഉപയോഗിച്ചാണ് ശരീരമാസകലം മർദ്ദിച്ചത്. നാട്ടുകാർ കൂടിയതോടെ അക്രമി സംഘം സ്ഥലംവിട്ടു.
ഗുരുതരമായി പരിക്കേറ്റ ഷാനുവിനെ ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുമ്പ പൊലീസ്പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.