യുവതിയുടെ മരണം ഭർത്താവിന്റെ മാനസിക പീഡനം മൂലമെന്ന്; ഭര്‍ത്താവിനെതിരെ കേസ്

Vipin Panappuzha   | Asianet News
Published : Feb 22, 2022, 10:30 AM IST
യുവതിയുടെ മരണം ഭർത്താവിന്റെ മാനസിക പീഡനം മൂലമെന്ന്; ഭര്‍ത്താവിനെതിരെ കേസ്

Synopsis

തൃശൂർ ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസ് ഈ മാസം 8നാണ് തൂങ്ങിമരിച്ചത്. നരണിപ്പുഴ സ്വദേശി ജാഫറ്‍ ഒന്നര വര്‍ഷം മുമ്പാണ് ഹൈറൂസിനെ വിവാഹം ചെയ്തത്.

ആറ്റുപുറം: തൃശൂർ ആറ്റുപുറത്ത് യുവതിയുടെ മരണം ഭർത്താവിന്റെ മാനസിക പീഡനം മൂലമാണെന്ന് ബന്ധുക്കളുടെ പരാതി. ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത് ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.

തൃശൂർ ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസ് ഈ മാസം 8നാണ് തൂങ്ങിമരിച്ചത്. നരണിപ്പുഴ സ്വദേശി ജാഫറ്‍ ഒന്നര വര്‍ഷം മുമ്പാണ് ഹൈറൂസിനെ വിവാഹം ചെയ്തത്. വിവാഹ ശേഷം ജാഫറിനൊപ്പം വിദേശത്തായിരുന്നു ഫൈറൂസ്. നാലു മാസം പ്രായമുള്ള പെൺകുഞ്ഞുണ്ട്. ഗർഭിണിയായ ശേഷമാണ് ഫൈറൂസ് മാനസിക പീഡനത്തിന് ഇരയായതെന്ന് ബന്ധുക്കൾ പറയുന്നു. 

പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റേയും കുടുംബത്തിന്റേയും പെരുമാറ്റം മോശമായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭർത്താവിന്റെ പീഡനം കാരണം ഫൈറൂസിനെ ആറ്റുപ്പുറത്തെ വീട്ടിലേക്ക് മാതാപിതാക്കൾ കൂട്ടിക്കൊണ്ടുവന്നു. ഇതിനു ശേഷം, ഫോണിലൂടെ നിരന്തരം ഭീഷണിയായിരുന്നു. ഭർത്താവ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. ഫോണിലെ സംഭാഷണങ്ങൾ തെളിവായി പൊലീസിന് കൈമാറി.

പ്രസവശേഷം ഹൈറുസിനേയും കുഞ്ഞിനേയും സംരക്ഷിക്കാൻ ജാഫർ തയാറായില്ലെന്നാണ് ആക്ഷേപം. നാലു മാസം പ്രായമായ പെൺകുഞ്ഞ് ഇപ്പോൾ ഹൈറൂസിന്റെ സഹോദരിയുടെ പരിചരണത്തിലാണ്. ഗുരുവായൂർ എ.സി.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. ടോള്‍ ഫ്രീ നമ്പര്‍: 1056)

8 വയസുകാരിയെ പീഡിപ്പിച്ച പിതാവിന് ഇരുപത്തിയൊന്നര വര്‍ഷം തടവ് ശിക്ഷയും പിഴയും

എട്ടു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ഇരുപത്തൊന്നര വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2020 ജൂണിൽ കാളിയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലൊന്നിലാണ് (Pocso Case) തൊടുപുഴ പോക്സോ പ്രത്യേക കോടതിയുടേതാണ് വിധി.  ഇയാള്‍ പത്തു വയസ്സുകാരിയായ മൂത്ത മകളെ പീഡിപ്പിച്ച കേസിൻറെ വിചാരണ അടുത്ത മാസം 21 ന് തുടങ്ങും. 

പെൺകുട്ടികളുടെ ഓൺലൈൻ പഠനം മുടക്കുന്നതായും മകൻ ഉപദ്രവിക്കുന്നതായും കാണിച്ച് പ്രതിയുടെ അമ്മ വനിത സംരക്ഷണ ഓഫീസർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇവർ നടത്തിയ കൌൺസിലിംഗിലാണ് പെൺകുട്ടികൾക്കെതിരെ അച്ഛൻ ലൈംഗികാതിക്രമം നടത്തുന്നതായി കണ്ടെത്തിയത്. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ കാളിയാര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുട്ടികളെ അമ്മ ഉപേക്ഷിച്ച് പോയതാണ്. വിവിധ വകുപ്പുകളിലായാണ് ഇരുപത്തിയൊന്നര വർഷം ശിക്ഷ വിധിച്ചത്. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ആറര വർഷം ജയിലിൽ കിടന്നാൽ മതി. ജില്ലാ ലീഗല്‍ അതോററ്റി രണ്ടുലക്ഷം രൂപ കുട്ടികള്‍ക്ക് നല്‍കാനും വിധിയില്‍ നിര്‍ദേശമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം