സുവീരനെയും ഭാര്യയെയും വീട് കയറി ആക്രമിച്ചവരെ പിടിക്കാതെ പൊലീസ്

Web Desk   | Asianet News
Published : Feb 22, 2022, 09:14 AM IST
സുവീരനെയും ഭാര്യയെയും വീട് കയറി ആക്രമിച്ചവരെ പിടിക്കാതെ പൊലീസ്

Synopsis

ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് വൈകിട്ടാണ് സുവീരനെയും ഭാര്യയെയും ഒരു സംഘം ആളുകൾ വീടുകയറി ആക്രമിച്ചത്. 

കുറ്റ്യാടി : ദേശീയ അവാർഡ് ജേതാവായ സംവിധായകൻ സുവീരനെ (Director Suveeran) വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാനാവാതെ പൊലീസ് (Police). സംഗീത നാടക അക്കാദമിക്ക് വേണ്ടി അവതരിപ്പിക്കുന്ന നാടക പരിശീലനത്തിനായി വീട്ടിൽ പരിശീലന കളരി (Drama Camp) ഒരുക്കുന്നതിനിടയിലായിരുന്നു സുവീരനും ഭാര്യക്കും നേരെ ആക്രമണമുണ്ടായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് വൈകിട്ടാണ് സുവീരനെയും ഭാര്യയെയും ഒരു സംഘം ആളുകൾ വീടുകയറി ആക്രമിച്ചത്. ഇവർ ആർഎസ്എസ് പ്രവർത്തകരാണെന്ന് സുവിരൻ പറയുന്നു. അന്ന് തന്നെ പൊലീസിൽ പരാതി കൊടുത്തെങ്കിലും ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളിൽ രണ്ട് പേരെ നേരിട്ട് അറിയാമെന്ന് സുവീരന്‍റെ ഭാര്യ അമൃത മൊഴി നൽകുകയും ചെയ്തിരുന്നു. പരാതി നൽകാൻ എത്തിയപ്പോൾ പൊലീസ് സ്റ്റേഷനിൽ നിന്ന് മോശം അനുഭവം ഉണ്ടായി

അമൃതയുടെ പേരിലുള്ള സ്ഥലത്തെ ഒരു തുളസിത്തറയുമായി ബന്ധപ്പെട്ട് നേരത്തെ ചില പ്രശ്നങ്ങളും കേസും ഉണ്ടായിരുന്നു. അമ്പലം നിർമിക്കാനായി ആ സ്ഥലം വിട്ട് നൽകണമെന്നാവശ്യപ്പെട്ട് നേരത്തെ ഒരു സംഘം സമീപിച്ചിരുന്നതായും നൽകാൻ തയ്യാറാവാത്തതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും അമൃത പറയുന്നു. അതേസമയം അന്വേഷണം നടക്കുകയാണെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നുമാണ് കുറ്റ്യാടി പൊലീസ് നൽകുന്ന വിശദീകരണം.

അറസ്റ്റിലായത് ബിജെപി ആർ എസ് എസ് പ്രവർത്തകർ; ഇക്കൂട്ടത്തിൽ ബിജെപി ‌കൗൺസിലറും

തലശ്ശേരി ന്യൂമാഹി പുന്നോലിലെ ഹരിദാസിന്റെ കൊലപാതകത്തിൽ(Haridas Murder Case)  ബിജെപി ആർ എസ് പ്രവർത്തകരായ നാലുപേർ കൂടി അറസ്റ്റിലായി . ഗൂഢാലോചന നടത്തിയ നാല് പേരാണ് അറസ്റ്റിലായത്. വിമിൻ,അമൽ മനോഹരൻ,സുമേഷ്,ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. കൊമ്മൽ വാർഡ് കൗൺസിലർ ആയ ലിജേഷ് ബി ജെ പി മണ്ഡലം പ്രസിഡന്റ് കൂടിയാണ്

ഇവർക്ക് നേരിട്ട് കൊലപാതകത്തിൽ പങ്കുണ്ടോ എന്നാണ് പൊലീസിന്റെ അന്വേഷണം.  പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ട് പിടിക്കാനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കി. ഇന്നലെ പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങി വീട്ടിലെത്തിയതിന് പിന്നാലെയാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിന് പിന്നിൽ ബി ജെ പി യെന്നാണ് കൊലപാതകം നടന്നതു മുതൽ സി പി എം  ആരോപിക്കുന്നത്.എന്നാൽ ആരോപണം തള്ളി ബി ജെ പി നേതൃത്വം രം​ഗത്ത് വന്നിരുന്നു. എന്നാലിപ്പോൾ അറസ്റ്റിലായത് ബി ജെ പി ആർ എസ് എസ് പ്രവർത്തകരായതോടെ നേതൃത്വം വെട്ടിലായി.
 

ചങ്ക് പൊട്ടി കുടുംബം, നീറുന്ന മനസോടെ അന്ത്യാഭിവാദ്യമേകി പ്രവർത്തകർ; ഹരിദാസ് ഇനി ജ്വലിക്കുന്ന ഓർമ്മ

അതേസമയം ഹരിദാസന്റെ മൃതദേഹം വീട്ടുവളപ്പിൽ ഇന്നലെ വൈകിട്ടോടെ സംസ്കരിച്ചിരുന്നു. നൂറിലേറെ പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു ഹരിദാസിന്റെ അന്ത്യയാത്ര. വീട്ടുമുറ്റത്ത് വെച്ചാണ് ഹരിദാസ് അക്രമിക്കപ്പെട്ടത്. ഹരിദാസിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് കുടുംബാംഗങ്ങൾ ഇനിയും മുക്തരായിട്ടില്ല. ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കളായ എംവി ജയരാജൻ, പി ജയരാജൻ, എഎൻ ഷംസീർ എംഎൽഎ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

പുന്നോലിലെ ക്ഷേത്രത്തിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകൻ ഹരിദാസനും സഹോദരൻ സുരേന്ദ്രനുമെതിരെ ഭീഷണി നിലനിന്നിരുന്നു. ക്ഷേത്രത്തിലെ സംഘർഷത്തിൽ സുരേന്ദ്രന് വെട്ടേറ്റിരുന്നു. ഇതിന് ശേഷം ജോലിക്ക് പോലും പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു ഹരിദാസിനും സുരേന്ദ്രനും. പരിയാരത്ത് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. സംസ്കാര ചടങ്ങിന് ശേഷം സംഘർഷം വ്യാപിക്കാതിരിക്കാൻ സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്ലസ് ടു തലത്തിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കം രാഷ്ട്രീയ സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നീങ്ങുകയായിരുന്നു.

വീടിന്റെ നെടുംതൂണായ മനുഷ്യനായിരുന്നു ഹരിദാസ്. ഹരിദാസും സഹോദരനും കുടുംബങ്ങളും ഒരുമിച്ചായിരുന്നു താമസം. കൃത്യമായ രാഷ്ട്രീയ ബന്ധം ഉള്ളപ്പോഴും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അത്യധ്വാനം ചെയ്യുന്നയാളായിരുന്നു ഹരിദാസ്. മകളുടെ ചികിത്സയ്ക്ക് വേണ്ടി ധാരാളം പണം ആവശ്യമുള്ളതിനാൽ അവധി ദിവസങ്ങളിൽ പോലും തൊഴിൽ ചെയ്യുന്നയാളായിരുന്നു ഇദ്ദേഹം. ഭാര്യയും രണ്ട് പെൺമക്കളുമാണ് ഹരിദാസിന്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. ഇദ്ദേഹത്തിന് ബാങ്ക് വായ്പാ ബാധ്യതകളും ഉണ്ടായിരുന്നെന്നാണ് വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം