പൊലീസിനെതിരെ അസഭ്യവർഷം, വിതുരയിൽ സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

Published : Jul 15, 2021, 11:02 PM ISTUpdated : Jul 16, 2021, 09:35 AM IST
പൊലീസിനെതിരെ അസഭ്യവർഷം, വിതുരയിൽ സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

Synopsis

ഷോ കാണിക്കരുതെന്നും, പൊളിച്ചടുക്കും എന്നും പൊലീസിനോട് സഞ്ജയൻ പറയുന്നത് ദൃശ്യങ്ങളിലുണ്ട്.

തിരുവനന്തപുരം: പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വിതുരയിൽ സിപിഎം നേതാവിനെതിരെ കേസ്. വിതുര സ്വദേശിയായ സഞ്ജയന് എതിരെയാണ് കേസ് എടുത്തത്. ഇയാൾ പൊലീസുമായി തർക്കിക്കുന്നതിനിന്റെ വീഡിയോ പുറത്ത് വന്നു. സി കാറ്റഗറി പ്രദേശത്ത് ഓട്ടോ ഓടിയത് പൊലീസ് തടഞ്ഞപ്പോഴാണ് തർക്കം ഉണ്ടായത്. ഷോ കാണിക്കരുതെന്നും, പൊളിച്ചടുക്കും എന്നും പൊലീസിനോട് സഞ്ജയൻ പറയുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാൽ എസ്.ഐ കച്ചവടക്കാരോടും ഡ്രൈവർമാരോടും മോശമായി പെരുമാറിയെന്നും ഇത് ചോദ്യം ചെയ്യുകയാണ് താൻ ചെയ്തതെന്നുമാണ് സഞ്ജയന്റെ വാദം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ