പെൺസുഹൃത്തിനെ കാണാനെത്തിയ കിരൺ ഇപ്പോൾ എവിടെയുണ്ട് ? നിർണായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

Published : Jul 12, 2022, 12:34 AM IST
പെൺസുഹൃത്തിനെ കാണാനെത്തിയ കിരൺ ഇപ്പോൾ എവിടെയുണ്ട് ? നിർണായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

Synopsis

പെൺസുഹൃത്തിനെ കാണാനെത്തിയ കിരൺ ഇപ്പോൾ എവിടെയുണ്ടെന്ന് ആർക്കുമറിയില്ല. പൊലീസിനും. 

തിരുവനന്തപുരം: പെൺസുഹൃത്തിനെ കാണാനെത്തിയ കിരൺ ഇപ്പോൾ എവിടെയുണ്ടെന്ന് ആർക്കുമറിയില്ല. പൊലീസിനും. ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരം മൊട്ടമൂട് സ്വദേശി കിരണിൻറ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. ആഴിമല കടൽതീരത്തേക്ക് ഓടുന്നതിന്‍റെ ദൃശ്യങ്ങളാണിത്.  പെൺകുട്ടിയുടെ ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയ ശേഷം ആഴിമലക്ക് സമീപം വെച്ചാണ് കിരണിനെ കാണാതായത്.

ശനിയാഴ്ചയാണ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം മൊട്ടമൂട് സ്വദേശിയ കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തിനെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ബൈക്കിൽ കയറിയ കിരൺ ആഴിമലയിലെത്തിയില്ലെന്നും ബൈക്കിൽ നിന്ന് ഇറങ്ങി ഓടിയെന്ന് പിടിച്ചുകൊണ്ട് പോയവര്‍ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി. ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. ആയുര്‍വേദ റിസോര്‍ട്ടിലെ സിസിടിവി ദൃശ്ങ്ങളിൽ ഇതാണ് വ്യക്തമാകുന്നത്.

Read more: പെൺസുഹൃത്തിനെ കാണാൻ പോയ യുവാവിന്‍റെ തിരോധാനം; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ കിട്ടി

കടൽതീരത്തേക്ക് കിരൺ ഓടുന്നത് ക്യാമറയിൽ ഉണ്ട്. എന്നാൽ ആരും കിരണിനെ പിന്തുടരുന്നില്ല. മർദ്ദനം ഭയന്ന കിരണ്‍ കടൽതീരത്തേക്ക് ഓടിയിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ തട്ടികൊണ്ടുപോയതും കാണാതായ വിവരവുമൊന്നും കൂട്ടുകാര്‍ അറിയിച്ചിരുന്നില്ലെന്ന് കിരണിന്റെ ബന്ധുക്കൾ പറയുന്നു. ഒരു വർഷമായി കിരണും പെൺകുട്ടിയും ഫേസ്ബുക്ക് സുഹൃത്തുക്കളാണ്. ഇടക്ക് കിരണിൻറെ ഫോൺ പെൺകുട്ടി ബ്ലോക്ക് ചെയ്തിരുന്നു. 

Read more: പെണ്‍സുഹൃത്തിനെ കാണാൻ വന്ന യുവാവിനെ കാണാനില്ല, ദുരൂഹത ആരോപിച്ച് കുടുംബം

ഇതേ തുടർന്നാണ് കിരൺ നേരിട്ട് കാണാനെത്തിയതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലേക്ക് വരരുതെന്ന് പെൺകുട്ടിയുടെ സഹോദരൻ കിരണിന്റെ അച്ഛനെ വിളിച്ച് താക്കീത് ചെയ്തിരുന്നു. ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് മുന്നിൽ കിരണും സുഹൃത്തുക്കളുമെത്തിയത് പെണ്‍കുട്ടി സഹോദരനെ വിളിച്ചറിയിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതേ തുടർന്നാണ് കിരണനെയും സുഹൃത്തുക്കളെ പിന്തുടർന്ന് വാഹനത്തിൽ കയറ്റുന്നത്.

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ