സംഭവത്തിന് ശേഷം കടലിൽ ഒരു യുവാവ് വീണുവെന്ന വിവരത്തെ തുടർന്ന് പൊലീസ് തെരച്ചിൽ തുടങ്ങി. തട്ടികൊണ്ടുപോയവർ പെൺകുട്ടിയുടെ ബന്ധുക്കൾ ഒളിവിലാണ്.
തിരുവനന്തപുരം: ആഴിമലയിൽ പെണ്‍സുഹൃത്തിനെ കാണാൻ വന്ന മൊട്ടമൂട് സ്വദേശി കിരണിന്റെ തിരോധനത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടികൊണ്ടുപോയതിന് ശേഷമാണ് കിരണിനെ കാണാതായതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. സംഭവത്തിന് ശേഷം കടലിൽ ഒരു യുവാവ് വീണുവെന്ന വിവരത്തെ തുടർന്ന് പൊലീസ് തെരച്ചിൽ തുടങ്ങി. തട്ടികൊണ്ടുപോയ പെൺകുട്ടിയുടെ ബന്ധുക്കൾ ഒളിവിലാണ്.
ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട വിഴിഞ്ഞം ആഴിമലയിലെ പെണ്‍കുട്ടിയെ കാണാനാണ് ഇന്നലെ ഉച്ചയോടെ കിരണ്‍ മറ്റ് രണ്ടു സുഹൃത്തുക്കളും എത്തിയത്. പെണ്‍കുട്ടിയുടെ വീടിന് മുന്നിൽ പോയ ശേഷം മടങ്ങി പോകുന്നതിനിടെ ബൈക്കിലും കാറിലുമായെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വാഹനത്തിലേക്ക് പിടിച്ചു കയറ്റിയതായി ഒപ്പമുണ്ടായിരുന്നവർ പറയുന്നു. കിരണുമായി ബൈക്ക് ആഴിമല ഭാഗത്തേക്കാണ് പോയത്. കാർ ആഴിമലയിലെത്തിയപ്പോള്‍ കിരണ്‍ ഉണ്ടായിരുന്നില്ല. ബൈക്കിൽ നിന്നും ഇറങ്ങിയോടിയെന്നാണ് പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞതായി കിരണിനൊപ്പമുണ്ടായിരുന്ന മെൽവിൻ പറയുന്നു.കിരണിന്റെ ഫോണിലേക്ക് വിളിച്ചുവെങ്കിലും കിട്ടിയില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
കൂടുതൽ വാർത്തകൾ മെട്രോ സ്റ്റേഷനില്‍ യൂട്യൂബറുടെ ബര്‍ത്ത്ഡേ പാര്‍ട്ടി; എല്ലാം കൈവിട്ടുപോയി, അറസ്റ്റ്
ഉച്ചക്കുശേഷം ഒരാള്‍ കടലിൽ വീണുവെന്ന വിവരം ലഭിച്ച വിഴിഞ്ഞം പൊലീസ് കോസ്റ്റ് ഗഡിന്റെ സഹായത്തോടെ തെരച്ചിൽ നടത്തിയിരുന്നു.
രാത്രിയിൽ കിരണിനെ കാണാതായെന്ന പരാതി ബന്ധുക്കള്‍ പൊലീസിന് നൽകി. തുടർന്നുള്ള പരിശോധനയിലാണ് സുഹൃത്തുക്കൾ വിവരങ്ങൾ പറയുന്നത്. കടലിൽ നിന്നും ലഭിച്ച ചെരുപ്പ് കിരണിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കിരണിനെയും സുഹൃത്തുക്കളെ വാഹനത്തിൽ കയറ്റികൊണ്ടുപോയതവർ ഒളിവിലാണ്. വാഹനങ്ങള്‍ വിഴിഞ്ഞം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾ ആലപ്പുഴ വലിയഴീക്കല്‍ സ്കൂള്‍ അപകടാവസ്ഥയില്‍; കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ അടര്‍ന്ന് വീഴുന്നു
'ഒടുവിൽ പ്രജീവ് തന്നെ കുറ്റക്കാരിയാക്കി', മഹിളാമോർച്ച നേതാവിന്റെ ആത്മഹത്യാകുറിപ്പിൽ ദുരുതര ആരോപണങ്ങൾ
പാലക്കാട് : പാലക്കാട്ടെ മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത മറനീക്കി പുറത്ത് വരുന്നു. ശരണ്യയെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ബിജെപി പ്രവർത്തകനായ പ്രജീവ് എന്ന വ്യക്തിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. തന്റെ മരണത്തിന് കാരണം പ്രജീവാണെന്നും അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തിലുണ്ട്.
'തന്നെ പ്രജീവ് ഉപയോഗപ്പെടുത്തി. പ്രജീവിന് പല സ്ത്രീകളുമായും ബന്ധമുണ്ട്. അതിന്റെ വിവരങ്ങൾ തന്റെ ഫോണിലുണ്ട്. ഒടുവിൽ പ്രജീവ് തന്നെ കുറ്റക്കാരി ആക്കിയെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നും കുറിപ്പിൽ പറയുന്നു'. ഇന്നലെയാണ് മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷർ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബിജെപി നേതാവ് പ്രജീവാണെന്നാണ് കുടുംബം ആരോപിച്ചിരുന്നു. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
