ആലപ്പുഴ കഞ്ഞിക്കുഴിയിൽ കഴുത്തിന് പരിക്കേറ്റ വയോധികൻ മരിച്ചതിൽ ദുരൂഹത

Published : Jan 19, 2022, 11:28 PM IST
ആലപ്പുഴ കഞ്ഞിക്കുഴിയിൽ കഴുത്തിന് പരിക്കേറ്റ വയോധികൻ മരിച്ചതിൽ ദുരൂഹത

Synopsis

പശുവിനെ പരിചരിക്കുന്നതിനടയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി വീണെന്നാണ് ബന്ധുക്കൾ ആശുപത്രിയിൽ അറിയിച്ചത്. 

ആലപ്പുഴ: കഴുത്തിന് പരിക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചതിൽ ദുരൂഹത സംശയിച്ചു പോലീസ്.  കഞ്ഞിക്കുഴി സ്വദേശി മുരളീധരന്‍ നായര്‍ ഇന്ന് രാവിലെ ആണ് മരിച്ചത്. കഴിഞ്ഞ ആറാം തീയതിയാണ് മുരളീധരന്‍ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പശുവിനെ പരിചരിക്കുന്നതിനടയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി വീണെന്നാണ് ബന്ധുക്കൾ ആശുപത്രിയിൽ അറിയിച്ചത്. എന്നാല്‍ സംഭവത്തിൽ നാട്ടുകാരും ഡോക്ടർമാരും സംശയങ്ങൾ പ്രകടിപ്പിച്ചതോടെ അസ്വാഭാവിക മരണത്തിന് മാരാരിക്കുളം പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടി ഉണ്ടാകും. മുരളീധരൻ നായരുടെ ഭാര്യ രാധയും ഇതേ ദിവസം പരിക്കേറ്റ് ചികിത്സ തേടിയിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ
'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ