കോഴിക്കോട് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് പൊലീസ്

By Web TeamFirst Published May 19, 2019, 2:31 PM IST
Highlights

കക്കാടം പൊയിലിലെ ബന്ധുവിന്‍റെ വീട്ടിൽ എത്തിയതായിരുന്നു ഹരിദാസൻ. പോലീസ് ഫോറൻസിക്ക് വിദഗ്ദരും സ്ഥലത്ത് എത്തി പരിശോധന നടത്തി. പരിശോധനയിൽ തലയിൽ അഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. 

കോഴിക്കോട്: കോഴിക്കോട് കക്കാടം പൊയിൽ കരിമ്പു കോളനിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അരീക്കോട് വെറ്റിലപ്പാറ പന്ന്യമല സ്വദേശി ഹരിദാസനാണ്(30)മരിച്ചത്. ഇന്ന് രാവിലെ 6 മണിയാടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. രക്തം വാർന്നൊലിക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. 

കക്കാടം പൊയിലിലെ ബന്ധുവിന്‍റെ വീട്ടിൽ എത്തിയതായിരുന്നു ഹരിദാസൻ. പോലീസ് ഫോറൻസിക്ക് വിദഗ്ദരും സ്ഥലത്ത് എത്തി പരിശോധന നടത്തി. പരിശോധനയിൽ തലയിൽ അഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു

Latest Videos

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!