പൊന്നാനിയില്‍ കസ്റ്റഡി മര്‍ദ്ദനം: പൊലീസുകാരന് സസ്പപെൻഷൻ

By Web TeamFirst Published Oct 28, 2020, 12:03 AM IST
Highlights

അനീഷ് പീറ്ററെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്.പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പെരുമ്പടപ്പ് പൊലീസ് ഇൻസ്പെക്ടര്‍ക്ക് എസ്.പി.യു.അബ്ദുള്‍ കരീം നിര്‍ദ്ദേശം നല്‍കി. 

മലപ്പുറം:  പൊന്നാനിയിൽ യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പൊലീസുകാരണനെ സസ്പെന്‍ഡ് ചെയ്തു. തിരൂര്‍ പൊലീസ് സ്റ്റേഷനിലെ അനീഷ് പീറ്ററെന്ന പൊലീസുകാരനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്.

ഒരു യുവതിയുടെ പരാതിയില്‍ ശനിയാഴ്ച്ചയാണ് നജുമുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.പൊന്നാനി സ്റ്റേഷനിലെ ഒരു പൊലീസുകാരനും തിരൂര്‍ സ്റ്റേഷനിലെ അനീഷ് പീറ്ററെന്ന മറ്റൊരു പൊലീസുകാരനും വന്നാണ് നജുമുദ്ദീനെ കൂട്ടിക്കൊണ്ടുപോയത്.നേരെ കൊണ്ടുപോയത് പൊന്നാനി സ്റ്റേഷനുസമീപത്തെ പൊലീസ് ക്വാര്‍ട്ടേഴ്സിലേക്കാണ്. അവിടെ വച്ച് അനീഷ് പീറ്റര്‍ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് നജുമുദ്ദീൻ പറഞ്ഞു.

പരാതി നല്‍കിയ സ്ത്രീ അനീഷ് പീറ്ററിന്‍റെ സൃഹൃത്തായതുകൊണ്ടാണ് മറ്റൊരു പൊലീസ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ അദ്ദേഹം പൊന്നാനിയിലെത്തി നജുമുദ്ദീനെ മര്‍ദ്ദിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഇതേ തുടര്‍ന്നാണ് അനീഷ് പീറ്ററെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്.പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പെരുമ്പടപ്പ് പൊലീസ് ഇൻസ്പെക്ടര്‍ക്ക് എസ്.പി.യു.അബ്ദുള്‍ കരീം നിര്‍ദ്ദേശം നല്‍കി. ക്രൂരമായി മർദ്ദിച്ചതായി പരാതി. തിരൂര്‍ സ്റ്റേഷനിലെ അനീഷ് പീറ്ററെന്ന പൊലീസുകാരനെതിരെയാണ് പരാതി. 

വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ട് പോയി നഗ്നനാക്കി മർദ്ദിച്ചതായിട്ടാണ് പരാതി. സംഭവത്തിൽ പെരുമ്പടപ്പ് സി.ഐ ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 24നാണ് സംഭവം നടന്നത്. പൊന്നാനി സ്വദേശി നജ്മുദ്ധീനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. 

രാവിലെ 9നും 10നും ഇടയിലുള്ള സമയത്താണ് പൊലീസ് നജ്മുദ്ദീന്‍റെ വീട്ടില്‍ വരുന്നത്. പൊന്നാനി പൊലീസ് സ്റ്റേഷന്‍റെ പരിധിയിലാണ് വീടെങ്കിലും നജ്മുദ്ദീന്‍റെ വീട്ടിലേക്ക് വന്നത് തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന അനീഷ് പീറ്ററെന്ന പൊലീസുകാരനാണ്. വീട്ടില്‍ വച്ചു തന്നെ പൊലീസുകാര്‍ നജ്മുദ്ദീനെ മര്‍ദ്ദിച്ചു.

click me!