
പറവൂര്‍: എറണാകുളം നോർത്ത് പറവൂരിൽ ഭർതൃ വീട്ടിൽ ഗർഭിണി തൂങ്ങി മരിച്ചതില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. കഴിഞ്ഞ ദിവസമാണ് രണ്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി അമലയെ ആണ് ഭര്‍ത്താവ് രഞ്ജിത്തിന്‍റെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഗാര്‍ഹിക പീഡനം മൂലമാണ് അമല ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.
മകളോട് ഒന്ന് സംസാരിക്കാൻ പോലും രഞ്ജിത്തും കുടുംബവും അനുവദിച്ചിരുന്നില്ലെന്ന് അമലയുടെ അച്ഛൻ വിജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്നും സ്വന്തം വീട്ടിലേക്ക് വിളിക്കാന്‍ പോലും കര്‍ശന നിയന്ത്രണമായിരുന്നുവെന്നും അമലയുടെ വീട്ടുകാര്‍ ആരോപിച്ചു. അമല ഗര്‍ഭിണി ആയിരുന്നുവെന്നത് അറിഞ്ഞിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.
നേരത്തെ അമലയുടെ ബന്ധവും ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. വീട്ടുകാർ ഫോൺ വിളിക്കുമ്പോൾ നൽകിയിരുന്നില്ല. ഗർഭിണി ആയിരുന്നു എന്ന വിവരം അറിയിച്ചില്ല എന്നും അമലയുടെ ബന്ധു ലാവണ്യ ആരോപിച്ചു. വീട്ടിൽ പോകണം എന്നാവശ്യപ്പെട്ടപ്പോൾ താലിമാല ഊരി വച്ച് പൊയ്ക്കൊള്ളാൻ ആണ് പറഞ്ഞത്- ബന്ധു പറഞ്ഞു.
രണ്ട് വർഷം മുമ്പാണ് അമല വടക്കൻ പറവൂർ സ്വദേശിയായ രഞ്ജിത്തിനെ വിവാഹം കഴിച്ചത്. ഓട്ടോ ഡ്രൈവർ ആയിരുന്ന രഞ്ജിത്ത്. ഞായറാഴ്ച ഉച്ചയോടെയാണ് അമലയെ ഭർത്തൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മാസം ഗർഭിണി ആയിരുന്നു അമല. അതേസമയം അമലയുടെ വീട്ടുകാരുടെ ആരോപണം രഞ്ജിത്തിന്റെ വീട്ടുകാര്‍ നിഷേധിച്ചു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More : വയനാട്ടില്‍ കാർ യാത്രികരെ തടഞ്ഞുനിർത്തി മര്‍ദ്ദിച്ചു, വാഹനം തല്ലിത്തകര്‍ത്തു; പിന്നില്‍ മയക്കുമരുന്ന് സംഘം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam