യാത്രക്കാർ എന്നും പരാതി പറയും, നിരീക്ഷിക്കാനാരംഭിച്ച് എക്സൈസ്; ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ഡ്രൈവർ പിടിയിൽ

Published : Apr 17, 2025, 04:43 PM IST
യാത്രക്കാർ എന്നും പരാതി പറയും, നിരീക്ഷിക്കാനാരംഭിച്ച് എക്സൈസ്; ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ഡ്രൈവർ പിടിയിൽ

Synopsis

ഇന്ന് ചേർത്തലയിലെ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ഇയാൾ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ് എക്സൈസിന്റെ പിടിയിലായത്.   

ആലപ്പുഴ: ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ. മാരാരിക്കുളം സ്വദേശി ജപ്പാൻ എന്ന് വിളിക്കുന്ന അലക്സാണ്  അറസ്റ്റിൽ ആയത്. ഈ ഡ്രൈവറെക്കുറിച്ച് യാത്രക്കാർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. പരാതിയെ തുടർന്നാണ് എക്സൈസ് ഇയാളെ നിരീക്ഷിക്കാൻ തുടങ്ങിയത്. ഇന്ന് ചേർത്തലയിലെ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ഇയാൾ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ് എക്സൈസിന്റെ പിടിയിലായത്. 

ഇയാൾ‌ സ്ഥിരമായി കഞ്ചാവ് ബീഡി വലിക്കുന്നയാളാണ് എന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ പക്കൽ നിന്ന് 8 ​ഗ്രാം ക‍ഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ഇയാൾക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചത്, മറ്റാർക്കെങ്കിലും വിതരണം ചെയ്യുന്നുണ്ടോ, പ്രൈവറ്റ് ബസ് ഡ്രൈവർമാർക്ക് ഇതിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്ന കാര്യങ്ങളുൾപ്പെടെ എക്സൈസ് പരിശോധിക്കുന്നുണ്ട്. ഇയാളെ എക്സൈസ് കൂടുതൽ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ