
പതിനേഴുകാരിയെ ബലാത്സംഗം (Rape) ചെയ്തതിന് പിന്നാലെ ചിത്രങ്ങള്‍ (Obscene Images) സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 26കാരന്‍. മധ്യപ്രദേശിലെ (Madhya Pradesh) ഭോപ്പാലിന് സമീപമുള്ള നസീറാബാദിലാണ് സംഭവം. 17 കാരിയെ ബലാത്സംഗം ചെയ്തതിനും പിന്നീട് ബലാത്സംഗത്തിന്‍റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിനും 26കാരനായ യുവാവിനെതിരെ മധ്യ പ്രദേശ് പൊലീസ് കേസെടുത്തു. യുവാവും പീഡനത്തിനിരയായ പെണ്‍കുട്ടിയും ഒരേ ഗ്രാമത്തിലെ താമസക്കാരായിരുന്നു. കുടുംബമായി പോയ ടൂറിനിടയിലാണ് യുവാവിനെ പതിനൊന്നാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി പരിചയപ്പെടുന്നത്.
കഴിഞ്ഞ ഏപ്രില്‍ 16ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനിടെ അതിന്‍റെ ചിത്രങ്ങളും യുവാവ് മൊബൈലില്‍ എടുത്തിരുന്നു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ പെണ്‍കുട്ടി ഫോണില്‍ ബ്ലോക്ക് ചെയ്യുകയും ഭീഷണിക്ക് വഴങ്ങി കാണാന്‍ വിസമ്മതിക്കുകയുെ ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ 26കാരന്‍ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഗ്രാമത്തിലെ ചിലരാണ് വിവരം പെണ്‍കുട്ടിയുടെ പിതാവിനെ അറിയിച്ചത്. ഇതോടെ പിതാവ് പൊലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. പൊലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ യുവാവിനായുള്ള തെരച്ചിലിലാണ് പൊലീസുള്ളത്.
കോട്ടയത്ത് 88 കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; 20-കാരന്‍ അറസ്റ്റില്‍
കോട്ടയത്ത് വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂരിലാണ് സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന 88 വയസ്സുള്ള വയോധികയെ കാഞ്ഞിരക്കാട്ട് പ്രസാദ് വിജയന്‍ (20) വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇവരുടെ മക്കള്‍ വിവാഹശേഷം മാറി താമസിക്കുകയായിരുന്നു. വയോധിക നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ബലപ്രയോഗത്തില്‍ പരിക്ക് പറ്റിയ വയോധിക ആശുപത്രിയില്‍ചികിത്സ തേടി. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രസാദിനെ കിടങ്ങൂര്‍ പൊലീസ് ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നാണ് പിടികൂടിയത്.
അവസരം വാഗ്ദാനം ചെയ്ത് നടിയുടെ നഗ്നചിത്രങ്ങൾ പകർത്തി, പണംതട്ടി; കാസ്റ്റിംഗ് ഡയറക്ടർ അറസ്റ്റിൽ
ബോളിവുഡിൽ അവസരം വാഗ്ദാനം ചെയ്ത് നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ കാസ്റ്റിംഗ് ഡയറക്ടർ അറസ്റ്റിൽ. ഓം പ്രകാശ് തിവാരി എന്നയാളാണ് മുംബൈയിൽ അറസ്റ്റിലായത്. സിനിമ വാഗ്ദാനം ചെയ്ത് നഗ്ന ചിത്രങ്ങളെടുത്തെന്നും പണം തട്ടിയെന്നുമുളള ഒരു ബംഗാളി നടിയുടെ പരാതിയിലാണ് അറസ്റ്റ്. അവസരം വാഗ്ദാനം ചെയ്ത് ഇയാൾ നടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി. ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഭീഷണി തുടർന്നതോടെ നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചെന്നും പൊലീസ് പറഞ്ഞു.