തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു

Published : Jan 12, 2022, 02:40 PM ISTUpdated : Jan 12, 2022, 02:58 PM IST
തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു

Synopsis

സുനീർ, സുൽഫിർ എന്നിവർ ചേർന്നാണ് മാലിക്കിനെ ആക്രമിച്ചത്. ഇവരുടെ കട ഇന്നലെ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ സംഘത്തിൽ മാലിക്ക് ഉണ്ടെന്നാരോപിച്ചാണ് വാഹനത്തിൽ തട്ടി കൊണ്ട് പോയി ആക്രമിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ തട്ടിക്കൊണ്ട് പോയി (kidnapped) മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനെയാണ് ആക്രമിച്ചത്. സുനീർ, സുൽഫിർ എന്നിവർ ചേർന്നാണ് മാലിക്കിനെ ആക്രമിച്ചത്. ഇവരുടെ കട ഇന്നലെ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ സംഘത്തിൽ മാലിക്ക് ഉണ്ടെന്നാരോപിച്ചാണ് വാഹനത്തിൽ തട്ടി കൊണ്ട് പോയി ആക്രമിച്ചത്.

ഗുണ്ടകളുടെ തലസ്ഥാനം

സംസ്ഥാന തലസ്ഥാനത്ത് കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം 21 ഗുണ്ടാ ആക്രമങ്ങളാണ് നടന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്‍റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാൻ കാരണം. കേരളത്തിന്‍റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണ്. ഗുണ്ടകളെ അമര്‍ച്ച ചെയ്യണ്ട പൊലീസ് നോക്കുകുത്തിയായി നിൽക്കുമ്പോൾ ഭീതിയോടെയാണ് ജനം കഴിയുന്നത്.

Also Read: 'ഗുണ്ടകളുടെ തലസ്ഥാനം'; 2 മാസത്തിനിടെ തിരുവനന്തപുരത്ത് 21 ഗുണ്ടാ ആക്രമണങ്ങൾ

തുടര്‍ച്ചയായ ഗുണ്ടാ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ 220 പിടികിട്ടാപ്പുള്ളികളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 403 പേരും പൊലീസ് പിടിയിലായി. തലസ്ഥാനത്ത് 1200 ഇടങ്ങളിലാണ് ഇന്ന് പൊലീസ് റെയ്ഡ് നടത്തിയത്. 68 ലഹരി മരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു.

Also Read: തലസ്ഥാനത്തെ ഗുണ്ടകൾക്ക് പൂട്ടിടാൻ പൊലീസ്; 1200 റെയ്ഡ്, 220 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ, 68 ലഹരിമരുന്ന് കേസ്

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ