
കോട്ടയം: പാലായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ (rape case) യുവാവ് പിടിയിൽ. മാനന്തവാടി പേര്യ സ്വദേശി എക്കണ്ടിയിൽ മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത് (arrest). ചാറ്റിങ്ങിലൂടെ പ്രതി പെൺകുട്ടിയുടെ അശ്ലീ ചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തു. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.
മുഹമ്മദ് അജ്മൽ മുൻപ് ജോലി ചെയ്തിരുന്ന മൊബൈൽ കടയിൽ ഫോൺ ചാർജ് ചെയ്യാൻ പെൺകുട്ടി എത്തിയിരുന്നു. ഫോൺ നമ്പർ കരസ്ഥമാക്കിയ പ്രതി വാട്ട്സാപ്പിലൂടെ പെൺകുട്ടിയുമായി നിരന്തരം ബന്ധപെടുകയും പ്രണയത്തിലാവുകയും ചെയ്തു. പിന്നീട് പെൺകുട്ടിയെ അജ്മൽ ക്രൂരമായി പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ, ബലാത്സംഗം, ഐടി നിയമങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
മാനസിക നിലയിൽ സംശയം തോന്നിയ മാതാപിതാക്കൾ കുട്ടിയോട് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തെ തുടർന്ന് പാലായിൽ നിന്ന് കടന്നുകളഞ്ഞ പ്രതി വയനാട്ടിൽ മൊബൈൽ ഷോപ് നടത്തി വരികയായിരുന്നു. അവിടെ നിന്നാണ് പൊലീസ് പിടികൂടിയത്. പാലാ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam