കാണാതായ ജര്‍മ്മന്‍ സ്വദേശിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ തായ്‍ലന്‍ഡിലെ ഫ്രീസറില്‍ നിന്നും കണ്ടെത്തി !

Published : Jul 13, 2023, 01:06 PM IST
കാണാതായ ജര്‍മ്മന്‍ സ്വദേശിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ തായ്‍ലന്‍ഡിലെ ഫ്രീസറില്‍ നിന്നും കണ്ടെത്തി !

Synopsis

പ്രോപ്പർട്ടി ബ്രോക്കറായ മാക്കിന്‍റെ കുടുംബം നൽകിയ 'കാണാതായെന്ന പരാതി'ക്ക് പിന്നാലെ  അദ്ദേഹം എവിടെയാണെന്ന് അറിയിയിക്കുന്നവര്‍ക്ക് 3 മില്യൺ ബാറ്റ് ( ഏതാണ്ട് 71 ലക്ഷം രൂപ) പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. 


ഴിഞ്ഞ ജൂലൈ നാല് മുതല്‍ കാണാതായ ജര്‍മ്മന്‍ സ്വദേശിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ തെക്കൻ തായ്‌ലൻഡ് നഗരമായ നോങ് പ്രൂയിലെ ഒരു വാടക വീട്ടിലെ ഫ്രീസറില്‍ ഒരു മാലിന്യ സഞ്ചിയിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി. തായ്‍ലന്‍ഡിലെ കിഴക്കന്‍ നഗരമായ പട്ടായയിൽ തായ് സ്വദേശിയായ ഭാര്യയോടൊപ്പം താമസിച്ചിരുന്ന പ്രോപ്പർട്ടി ബ്രോക്കറായ ഹാൻസ്-പീറ്റർ മാക്കിന്‍റെ (62) ന്‍റെ തിരോധാനം രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. വ്യവസായിയും ജര്‍മ്മന്‍ സ്വദേശിയുമായ ഹാൻസ്-പീറ്റർ മാക്കിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും തുടര്‍ന്ന് മൃതദേഹം കടത്തിക്കൊണ്ട് പോയി ഒളിപ്പിച്ച് വച്ചതിനും ജർമ്മൻ സ്വദേശികളായ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തെന്നും തായ് പോലീസ് അറിയിച്ചു.  

ആമകളുടെ ഓട്ടം കണ്ട നെറ്റിസണ്‍സ് മൂക്കത്ത് വിരല്‍വച്ചു; 'ആമകളിങ്ങനെ ഓടുമോ?' കണ്ടവര്‍ കണ്ടവര്‍ ചോദിച്ചു

പ്രോപ്പർട്ടി ബ്രോക്കറായ മാക്കിനെ, പട്ടായയിലെ തന്‍റെ മെഴ്‌സിഡസ് സെഡാനിലാണ് അവസാനമായി കണ്ടത്, അദ്ദേഹത്തിന്‍റെ കുടുംബം നൽകിയ 'കാണാതായെന്ന പരാതി'യെ തുടര്‍ന്ന് അദ്ദേഹം എവിടെയാണെന്ന് അറിയിയിക്കുന്നവര്‍ക്ക് 3 മില്യൺ ബാറ്റ് ( ഏതാണ്ട് 71 ലക്ഷം രൂപ) പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. നോങ് പ്രൂവിലെ ഒരു കോണ്ടോമിനിയത്തിന്‍റെ പാർക്കിംഗ് സ്ഥലത്ത് ഞായറാഴ്ച അദ്ദേഹത്തിന്‍റെ കാർ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. തായ് ടെലിവിഷൻ ചാനലുകളിൽ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങൾ അനുസരിച്ച്, മൃതദേഹത്തിനൊപ്പം, കോഡ് ആവശ്യമില്ലാത്ത ഒരു ചെയിൻസോ, ഒരു ജോടി ഹെഡ്ജ് ക്ലിപ്പറുകൾ, പ്ലാസ്റ്റിക് റോളുകൾ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

ടൈറ്റന്‍ ദുരന്തം; മരണത്തിന് 48 സെക്കന്‍റ് മുമ്പ് ആ അഞ്ച് യാത്രക്കാരും തങ്ങളുടെ വിധി അറിഞ്ഞിരുന്നു !

എന്നാല്‍, കാറിന്‍റെ സീറ്റുകൾ, ഡാഷ്‌ബോർഡ്, സ്റ്റിയറിംഗ് വീൽ, മറ്റ് ഭാഗങ്ങൾ എന്നിവ പ്രത്യേക ദ്രാവകം ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നെന്നും പോലീസ് അറിയിച്ചു.  "തെളിവ് നശിപ്പിക്കാനുള്ള മനഃപൂര്‍വ്വമായ ഉദ്ദേശ" മായിരുന്നു അതെന്നും പോലീസ് മേജർ ജനറൽ തീരച്ചായ് ചമ്മൻമോർ ബാങ്കോക്ക് പോസ്റ്റിനോട് പറഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മാക്കിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൻതുക നഷ്ടപ്പെട്ടതായി നോങ് പ്രൂ പോലീസ് മേധാവി തവീ കുഡ്തലേങ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണമാണ് മാക്കിന്‍റെ മൃതദേഹാവശിഷ്ടങ്ങളിലേക്ക് അന്വേഷണത്തെ നയിച്ചതെന്നും എന്നാല്‍ കേസില്‍ കുറച്ച് കൂടി വിശദാംശങ്ങള്‍ തേടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പ്രധാന സാക്ഷികൾ മരിച്ചു, മറ്റ് സാക്ഷികൾ കൂറുമാറി', ആൽത്തറ വിനീഷ വധക്കേസിൽ ശോഭാ ജോൺ അടക്കമുള്ള പ്രതികൾ പുറത്ത്
വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിയത് കോടികൾ,കായംകുളം കോൺഗ്രസ് കൗൺസിലറും മാനേജറും അറസ്റ്റിൽ