“അവർ പതുക്കെയും സ്ഥിരതയുമാണെന്ന് പറഞ്ഞത് ഓർക്കുക… അതെ, അത് നുണയായിരുന്നു.' മറ്റൊരു കാഴ്ചക്കാരന്‍, സാരോപദേശ കഥയെ തന്നെ തള്ളിപ്പറഞ്ഞു. 


ചെറിയ വ്യത്യാസത്തോടെയാണെങ്കിലും മിക്ക സമൂഹങ്ങളിലും നിലനിന്നിരുന്ന ഒരു സാരോപദേശ കഥയാണ് ആമയും മുയലും തമ്മിലുള്ള പന്തയം. ഓട്ടത്തില്‍ മുന്നിലുള്ള മുയല്‍ തന്‍റെ കഴിവിലുള്ള വിശ്വാസത്തിലും എതിരാളിയുടെ കഴിവിനെ കുറച്ച് കണ്ടും മത്സരത്തിനിടെ ഉറങ്ങിയപ്പോള്‍, അശ്രാന്ത പരിശ്രമിയായ ആമ പതുക്കെ തന്‍റെ വിജയം കരസ്ഥമാക്കിയ ആ കഥ ഏതാണ്ടെല്ലാ സമൂഹവും തങ്ങളുടെ വളര്‍ന്നുവരുന്ന തലമുറകള്‍ക്ക് പകര്‍ന്ന് നല്‍കാറുണ്ട്. കഥാനുഭവം എന്ത് തന്നെയായാലും മുയലിനെ അപേക്ഷിച്ച് ആമകള്‍ക്ക് വേഗത കുറവാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കഴിഞ്ഞ ദിവസം Red എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു ചെറു വീഡിയോ നെറ്റിസണ്‍സിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പലരും വീഡിയോ വ്യാജമാണെന്ന് എഴുതി. 

'അവര്‍ക്ക് ഓടാന്‍ പറ്റുമോ?' എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ നാല് വശവും ഉയര്‍ത്തിക്കെത്തിയ മതിലുകളുള്ള, വില കൂടിയ ടൈലുകള്‍ വിരിച്ച ഒരു സ്ഥലത്ത് ആറേഴേളം ആമകള്‍ അതിവേഗത്തില്‍, വൃത്താകൃതിയില്‍ ഓടുന്നതിന്‍റെ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. കൂടെ പശ്ചാലത്ത സംഗീതവും കേള്‍ക്കാം. സാധാരണഗതിയില്‍ ആമകളുടെ വലിപ്പത്തിന് അനുസരിച്ച് അവ ഒരു ദിവസം 100 ന് മേലെ കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നു. ചെറുതുമായി താരതമ്യം ചെയ്യുമ്പോള്‍ വലുതിന് വേഗത കുറവുണ്ട്. എന്നാല്‍, വലിപ്പമുള്ള ആമകളാണ് വീഡിയോയില്‍ അതിവേഗതയില്‍ സഞ്ചരിക്കുന്നതായി കാണിക്കുന്നത്. 

ടൈറ്റന്‍ ദുരന്തം; മരണത്തിന് 48 സെക്കന്‍റ് മുമ്പ് ആ അഞ്ച് യാത്രക്കാരും തങ്ങളുടെ വിധി അറിഞ്ഞിരുന്നു !

Scroll to load tweet…

സ്ത്രീയുടെ നിലവിളി കേട്ടെന്ന് പരാതി; പാഞ്ഞെത്തി പോലീസ്, ഒടുവില്‍ നിലവിളിച്ചയാളെ കണ്ടെത്തി, ഒരു തത്ത !

വീഡിയോ കൃത്രിമമായി സൃഷ്ടിച്ചതാണെന്നായിരുന്നു നിരവധി കാഴ്ചക്കാര്‍ അഭിപ്രായപ്പെട്ടത്. ചിലര്‍ അവ സാധാരണ വേഗത്തില്‍ നടക്കുകയും വീഡിയോ ഫാസ്റ്റ് ഫോര്‍വേഡ് മോഡില്‍ പ്രവര്‍ത്തിക്കുകയുമാണെന്ന് എഴുതി. 'അതിനെ നിങ്ങള്‍ കാലുകൾ ചലിപ്പിക്കുന്നത് എന്ന് വിളിക്കുന്നു. മനുഷ്യർക്ക് ഓടാനുള്ള കഴിവ് ഉണ്ടെന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടോ?' ഒരു കാഴ്ചക്കാരന്‍ എഴുതി. "ഇതെവിടെയാണ്? ഒരു മോർട്ടൽ കോംബാറ്റ് പോരാട്ടത്തിന്‍റെ പശ്ചാത്തലം പോലെ തോന്നുന്നു." മറ്റൊരാള്‍ ചോദിച്ചു. "ഒരു വർഷം മുമ്പ് ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, അവനെ ഒരു ആമ പിന്തുടരുകയാണെന്ന്. ഞാൻ ഇപ്പോൾ അവനെ വിശ്വസിക്കുന്നു." മറ്റൊരു കാഴ്ചക്കാരനെഴുതി. “അവർ പതുക്കെയും സ്ഥിരതയുമാണെന്ന് പറഞ്ഞത് ഓർക്കുക… അതെ, അത് നുണയായിരുന്നു.' മറ്റൊരു കാഴ്ചക്കാരന്‍, സാരോപദേശ കഥയെ തന്നെ തള്ളിപ്പറഞ്ഞു. 

‍‍‍‍‍‍ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക