മോഷണത്തിനിടെ സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തല്‍; മോഷ്ടാവ് മണിയൻ പിള്ളക്കെതിരെ കേസ്

Published : Oct 13, 2021, 05:22 PM ISTUpdated : Oct 13, 2021, 07:08 PM IST
മോഷണത്തിനിടെ സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തല്‍; മോഷ്ടാവ് മണിയൻ പിള്ളക്കെതിരെ കേസ്

Synopsis

മോഷണത്തിനിടെ സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തലാണ് കേസെടുത്തത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഷണ ശ്രമത്തിനിടെ സ്ത്രീയെ ബലാത്സംഗം ചെയ്തു വെന്ന് വെളിപ്പെടുത്തിയത്.

തിരുവനന്തപുരം: മോഷ്ടാവ് മണിയൻ പിള്ളക്കെതിരെ (Thaskaran Maniyan Pillai) സൈബർ പൊലീസ് (Cyber police) കേസെടുത്തു. മോഷണത്തിനിടെ സ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന വെളിപ്പെടുത്തലാണ് മണിയൻ പിള്ളക്കെതിരെ കേസെടുത്തത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഷണ ശ്രമത്തിനിടെ സ്ത്രീയെ ബലാത്സംഗം ചെയ്തു വെന്ന് വെളിപ്പെടുത്തിയത്.

മോഷണ അനുഭവങ്ങൾ വായനക്കാ‍ർക്കായി പങ്ക് വെച്ച കള്ളൻ മണിയൻപിള്ള മലയാളികൾക്ക് സുപരിചിതനാണ്. 16 വയസ്സിൽ തുടങ്ങിയ മോഷണ ജീവിതം, 17 വയസ്സിൽ ആദ്യ ജയിൽവാസം അങ്ങനെ പോകുന്നു മണിയന്‍പിള്ളയും മോഷണാനുഭവങ്ങള്‍.  പല കേസുകളിലായി 10 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു. അവസാനമൊരു വൻമോഷണം നടത്തി മൈസൂരിലേക്കുള്ള മുങ്ങൽ, സലിം പാഷയെന്ന പേരിൽ പിന്നെ ബിനസിസ്സ് നടത്തി. രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള നീക്കത്തിനിടെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. മോഷണമെല്ലാം നിർത്തി കള്ളൻ്റെ കുമ്പസാരം എന്ന നിലയിൽ 2005 ൽ മണിയൻപിള്ളയുടെ അനുഭവകഥകൾ പുറത്തുവന്നു. മാധ്യമപ്രവർത്തകൻ ജി ആർ ഇന്ദുഗോപൻ്റെ എഴുത്ത് ചർച്ചയാകുന്നതിനിടെ മണിയൻപിള്ള വീണ്ടും മോഷണക്കേസിൽ അകത്താകുകയും ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ
‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ