Murder| തന്റെ രഹസ്യബന്ധം കണ്ടെത്തിയതിൽ പ്രതികാരം; യുവതിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി ഭർത്താവ്

Published : Nov 21, 2021, 01:33 PM ISTUpdated : Nov 21, 2021, 01:34 PM IST
Murder| തന്റെ രഹസ്യബന്ധം കണ്ടെത്തിയതിൽ പ്രതികാരം; യുവതിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി ഭർത്താവ്

Synopsis

സ്ത്രീയുടെ ശരീരത്തിൽ പതിനാറോ പതിനേഴോ തവണ കുത്ത് കൊണ്ടതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. വീടിന് മുന്നിലെ സിസിടിവിയിൽ നിന്ന് വീട്ടിലേക്ക് രണ്ട് പുരുഷന്മാർ കയറി പോവുന്നതിന്റെയും, മൂന്ന് പേർ ഇറങ്ങി വരുന്നതിൻറെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

ദില്ലി: ദില്ലിയിൽ സ്ത്രീയെ ക്വട്ടേഷൻ സംഘം പതിനാറ് തവണ കുത്തി കൊലപ്പെടുത്തി (Murder). തന്റെ രഹസ്യ ബന്ധം കണ്ടെത്തിയതിലുള്ള പ്രതികാരത്തിൽ ഭർത്താവേർപ്പെടുത്തിയ (Husband) ക്വട്ടേഷൻ സംഘമാണ് യുവതിയെ (Women) ക്രൂരമായി കൊലപ്പെടുത്തിയത്. കേസിൽ ഭർത്താവുൾപ്പടെ മൂന്ന് പേർ അറസ്റ്റിലായി. ദില്ലി മാൾവിയ നഗറിലാണ് സംഭവം. വ്യാഴാഴ്ച വൈകിട്ട് ദമ്പതികളുടെ വീട്ടിലെത്തിയ സുഹൃത്താണ് ചോരയിൽ കുളിച്ചു കിടക്കുന്ന സ്ത്രീയെ കണ്ടത്. സുഹൃത്ത് അറിയിച്ചത് പ്രകാരം ഭർത്താവ് നവീൻ ഗുലേരിയ തന്നെ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആശുപത്രിയിലെത്തും മുമ്പ് തന്നെ സ്ത്രീ മരിച്ചിരുന്നു. പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സ്ത്രീയുടെ ശരീരത്തിൽ പതിനാറോ പതിനേഴോ തവണ കുത്ത് കൊണ്ടതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. വീടിന് മുന്നിലെ സിസിടിവിയിൽ നിന്ന് വീട്ടിലേക്ക് രണ്ട് പുരുഷന്മാർ കയറി പോവുന്നതിന്റെയും, മൂന്ന് പേർ ഇറങ്ങി വരുന്നതിൻറെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

വീട്ടിൽ നിന്ന് ഇറങ്ങിപോയവരിലൊരാൾ നവീൻ ഗുലേരിയയാണെന്നുറപ്പിച്ചതോടെ അന്വേഷണം അയാളിലേക്ക് നീങ്ങി. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ടതിന്റെ തെളിവുകകളും പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തന്റെ രഹസ്യ ബന്ധത്തെ കുറിച്ച് സൂചന ലഭിച്ച ഭാര്യ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെയാണ് ഭാര്യയെ ഇല്ലാതാക്കാൻ നവീൻ തീരുമാനിച്ചത്. ഭാര്യയെ കൊല്ലാൻ അഞ്ച് ലക്ഷം രൂപയാണ് ക്വട്ടേഷൻ സംഘത്തിന് കൈമാറിയത്. നവീനിനെയും കൊല നടത്തിയ രണ്ട് പേരെയും സൗത്ത് ദില്ലി പൊലീസ് ഇന്ന് അറസ്റ്റു ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം